Tuesday, July 16, 2019 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 09.23 AM

അതാണ് താന്‍ 29-ാം വയസ്സില്‍ വിവാഹിതനാകാന്‍ കാരണം; അനുഷ്‌ക ശര്‍മ്മ തുറന്ന് പറയുന്നു

about marriage

ക്രിക്കറ്റ് ലോകവും ബോളിവുഡ് ലോകവും ഒരു പോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹിതയായ സമയത്ത് അനുഷ്‌കയ്ക്ക് 29 വയസ്സായിരുന്നു പ്രായം. 29-ാം വയസില്‍ എന്തുകൊണ്ട് വിവാഹിതയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുഷ്‌ക. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

'നമ്മുടെ സിനിമാ മേഖലയേക്കാള്‍ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകര്‍. അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് അവര്‍ താത്പര്യപ്പെടുന്നത്. നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ ശ്രദ്ധിക്കുന്നില്ല. എന്റെ 29-ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു ഇപ്പോഴും അങ്ങനെതന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്' അനുഷ്‌ക പറയുന്നു.

വിവാഹം എന്നത് സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീസമത്വത്തിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. വിവാഹം കഴിക്കുന്നതിന് മുമ്പ് പുരുഷന്‍മാര്‍ രണ്ടുതവണ ആലോചിക്കുന്നില്ലെങ്കില്‍, വിവാഹശേഷം ജോലിയില്‍ തുടരുന്നുണ്ടെങ്കില്‍ എന്തിന് സ്ത്രീകള്‍ അതേപ്പറ്റി ആലോചിക്കണം? കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ ഞാന്‍ സന്തോഷവതിയാണ്. പരസ്പരം പ്രണയിക്കുന്നവര്‍ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്. -അനുഷ്‌ക ശര്‍മ്മ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW