Tuesday, July 16, 2019 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 07.42 AM

'സെക്സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും, ബോസിനെ തൃപ്തിപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കും'; ബിഗ് ബോസ് പരിപാടിക്കെതിരെ പരാതിയുമായി നടി

against big boss

വന്‍ വിവാദത്തിലായിരിക്കുകയാണ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ്. പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി ഗുപ്ത. ഷോയിലും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്നാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗായത്രി പറയുന്നു. സെക്‌സില്ലാതെ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്നും അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചതായി ഗായത്രി പരാതിയില്‍ പറയുന്നു.

ഗായത്രി പരാതിയില്‍ പറയുന്നതിങ്ങനെ. 'മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം ഏത് സിനിമാ ഓഫറുകളും സ്വീകരിക്കരുതെന്ന് അവര്‍ പറഞ്ഞു.

ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തി. അതില്‍ ഒരാള്‍ 'സെക്സില്ലാതെ ബിഗ്ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും' എന്ന് ചോദിച്ചു.' ബോസിനെ തൃപ്തിപ്പെടുത്താന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചോദിച്ചു. എന്നാല്‍ ആരാണ് ബോസ് എന്ന് വ്യക്തമാക്കിയിട്ടില്ല.'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW