Tuesday, July 16, 2019 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.53 AM

ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

ശബരിമല: കര്‍ക്കിടക മാസ പൂജകള്‍ക്കായി ധര്‍മശാസ്‌താ ക്ഷേത്രനട ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. തന്ത്രി കണ്‌ഠരര്‌ രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന്‌ ദീപം തെളിക്കും.
പതിനെട്ടാം പടിക്ക്‌ മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്‌തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. കര്‍ക്കിടകം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിന്‌ നടതുറന്ന്‌ നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന്‌ നെയ്യഭിഷേകം. 5.15 ന്‌ മഹാഗണപതി ഹോമം.
തുടര്‍ന്ന്‌ പതിവ്‌ പൂജകള്‍ നടക്കും. നട തുറന്നിരിക്കുന്ന 21 വരെ ഉദയാസ്‌തമന പൂജ, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി ക്ഷേത്രനട അടയ്‌ക്കും. നിറപുത്തരി പൂജയ്‌ക്കായി ആറിന്‌ വൈകുന്നേരം ക്ഷേത്ര നട തുറക്കും.

Ads by Google
Tuesday 16 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW