Tuesday, July 16, 2019 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.53 AM

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ 19-ന്‌ കൊടിയേറും , പ്രധാന തിരുനാള്‍ 28 ന്‌

uploads/news/2019/07/322223/re2.jpg

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന്‌ കൊടിയേറും. 28-ന്‌ സമാപിക്കും. 19-നു രാവിലെ 10.45-നു പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. തുടര്‍ന്ന്‌ 11-നു സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15-നും 6.30-നും 8.30-നും 11-നും ഉച്ചകഴിഞ്ഞ്‌ 2.30-നും വൈകിട്ട്‌ അഞ്ചിനും കുര്‍ബാന. ദിവസവും രാവിലെ 11-നുള്ള കുര്‍ബാനക്ക്‌ ബിഷപ്പുമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 20-നു ബിഷപ്‌ ജോസഫ്‌ കരിയില്‍, 21-ന്‌ മാര്‍ ജെയിസ്‌ അത്തിക്കളം, 22-ന്‌ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, 23-ന്‌ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍, 24-ന്‌ മാര്‍ ജോര്‍ജ്‌ മഠത്തികണ്ടത്തില്‍, 25-ന്‌ മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26-ന്‌ മാര്‍ ജോസ്‌ പുളിക്കല്‍, 27-ന്‌ രാവിലെ 11-ന്‌ സാമുവല്‍ മാര്‍ ഐറേനിയോസ്‌, വൈകിട്ട്‌ അഞ്ചിന്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എന്നിവര്‍ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ദിനമായ 28-ന്‌ രാവിലെ 4.45 മുതല്‍ വൈകിട്ടു വരെ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 7.15-ന്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന്‌ ഇടവക ദൈവാലയത്തില്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ കുര്‍ബാനയര്‍പ്പിക്കും. 10-ന്‌ ഇടവക ദൈവാലയത്തില്‍ പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാള്‍ റാസയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
തിരുനാളിനൊരുക്കമായി അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേയ്‌ക്ക്‌ വിവിധ ഇടവകകളിലെ ഭക്‌തസംഘടനകളുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം തുടങ്ങി.20-നു പാലാ രൂപതയുടെ ഇവാഞ്ചലൈസേഷന്റെ നേതൃത്വത്തില്‍ രാത്രി ആരാധന നടക്കും. 27-ന്‌ ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ബധിരര്‍ക്കായുള്ള പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും. മലയാളം, ഇംഗീഷ്‌, ഹിന്ദി, തമിഴ്‌, സുറിയാനി ഭാഷകളിലും, ലത്തീന്‍, മലങ്കര റീത്തിലും ദിവ്യബലി ഉണ്ടായിരിക്കും.
പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ്‌ മലേപ്പറമ്പില്‍, മോണ്‍. സെബാസ്‌റ്റ്യന്‍ വേത്താനത്ത്‌, തീര്‍ത്ഥാടനകേന്ദ്രം റെക്‌ടര്‍ ഫാ. ജോസ്‌ വള്ളോംപുരയിടത്തില്‍, ഭരണങ്ങാനം പള്ളിവികാരി ഫാ. അഗസ്‌റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ത്ഥാടനകേന്ദ്രം അസിസ്‌റ്റന്റ്‌ റെക്‌ടര്‍ ഫാ. ജോസഫ്‌ മേയിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരുനാളിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്‌.

Ads by Google
Tuesday 16 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW