Tuesday, July 16, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.36 AM

ധോണിയുടെ വിരമിക്കല്‍ സമയമായെന്ന്‌ അക്‌തര്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയുടെ വിരമിക്കല്‍ ചര്‍ച്ച വീണ്ടും സജീവമായി. വിരമിക്കല്‍ സംബന്ധിച്ചു സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്‌.കെ. പ്രസാദ്‌ ധോണിയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണെന്ന്‌ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സെലക്‌ടര്‍മാര്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണെന്നാണു സൂചന. വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളില്‍ ധോണിയുണ്ടാകില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായി. ധോണി വിരമിക്കേണ്ട സമയമായെന്നു പാകിസ്‌താന്റെ മുന്‍ പേസര്‍ ഷുഐബ്‌ അക്‌തറും വിലയിരുത്തി. വിരമിക്കല്‍ തീരുമാനം വ്യക്‌തിപരമാണെങ്കിലും ധോണിയെ സംബന്ധിച്ചു പറ്റിയ സമയം ഇപ്പോഴാണെന്നും അക്‌തര്‍ ചൂണ്ടിക്കാട്ടി. 35 വയസു കഴിഞ്ഞാല്‍ മാനസികമായി എത്ര കരുത്തുറ്റയാളാണെങ്കിലും ശരീരത്തിന്റെ പ്രതികരണ ശേഷി കുറഞ്ഞു തുടങ്ങുമെന്നും അക്‌തര്‍ പറഞ്ഞു. വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി 19 നു മുംബൈയില്‍ ചേരും. നായകന്‍ വിരാട്‌ കോഹ്ലി അടക്കമുള്ളവര്‍ക്ക്‌ ഏകദിന, ട്വന്റി20 ടീമുകളില്‍നിന്നു വിശ്രമം അനുവദിക്കുമെന്നാണു സൂചന

Ads by Google
Tuesday 16 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW