Monday, July 15, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 08.40 PM

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Missing, Body, Karyavattam Campus

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ക്യാമ്പസിനുള്ളിലെ കാട്ടില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എം.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതോടെ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടിതന്നെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മൃതദേഹത്തിന്റെ അടുത്ത് നിന്നും ബാഗ് ലഭിച്ചിരുന്നു. ഇതില്‍ നിന്നും ഐഡി കാര്‍ഡും, പുസ്ത്തകങ്ങളും, മൈബല്‍ ഫോണും കണ്ടെത്തി. ഇതോടെയാണ് ശ്യാനിന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് ശ്യാനിനെ കാണാതായത്. വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ശ്യാന്‍ ഫ്ളാറ്റില്‍ നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയും ശ്യാന്‍ വീട്ടില്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മാതാപിതാക്കളോടൊപ്പമായിരുന്നു ശ്യാന്‍ താമസിച്ചിരുന്നത്.

തുടര്‍ന്ന് പരിശോധന നടത്തിങ്കെിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത് കാര്യവട്ടം കാമ്പസിലാണ്. ശ്യാന്‍ കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ തിരച്ചില്‍ ആരംഭിച്ചു. മണം പിടിച്ചെത്തിയ നായ്ക്കള്‍ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികില്‍ വന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ശ്യാന്‍ കുളത്തിലേക്ക് ഇറങ്ങിയതിന്റെ സൂചനകള്‍ ഉണ്ടായിരുന്നില്ല. കുളത്തിനു ചുറ്റുമുള്ള കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്ന് തിരച്ചില്‍ നടത്തിയതിന് ഒരു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍നിന്നുതന്നെയാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Ads by Google
Monday 15 Jul 2019 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW