Monday, July 15, 2019 Last Updated 34 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.26 AM

നാലമ്പല തീര്‍ഥാടനത്തിന്‌ ബുധനാഴ്‌ച തുടക്കം

uploads/news/2019/07/321949/re4.jpg

പാലാ: രാമപുരത്തെ നാലമ്പലം തീര്‍ഥാടനത്തിന്‌ ഒരുക്കങ്ങളായി. ബുധനാഴ്‌ച(കര്‍ക്കിടകം ഒന്ന്‌) മുതലാണു നാലമ്പല തീര്‍ഥാടനം. ശ്രീരാമ- ലക്ഷ്‌മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണു നാലമ്പല ദര്‍ശനം.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ തൊഴുത്‌ വണങ്ങുന്നതോടെയാണ്‌ നാലമ്പല ദര്‍ശനം പൂര്‍ണമാകുക. കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഥിതി ചെയ്യുന്നതിനാല്‍ ഏറെ സമയമെടുക്കാതെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയും.
ശ്രീരാമസ്വാമിക്ക്‌ അമ്പും വില്ലും സമര്‍പ്പണം, ലക്ഷ്‌മണസ്വാമിക്ക്‌ ചതുര്‍ബാഹു സമര്‍പ്പണം, ഭരതസ്വാമിക്ക്‌ ശംഖ്‌ സമര്‍പ്പണം, ശത്രുഘ്‌നസ്വാമിക്ക്‌ ശ്രീചക്ര സമര്‍പ്പണം തുടങ്ങിയവയാണു പ്രധാന വഴിപാടുകള്‍. രാവിലെ അഞ്ചു മുതല്‍ 12 വരെയും വൈകിട്ട്‌ 5 മുതല്‍ 7.30 വരെയുമാണ്‌ ദര്‍ശനം.
നാലമ്പല ദര്‍ശനസമിതിയുടെ മേല്‍നോട്ടത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്‌ചകളില്‍ കെ.എസ്‌.ആര്‍.ടി.സി. നാലമ്പല ദര്‍ശനത്തിന്‌ പ്രത്യേക സര്‍വീസ്‌ നടത്തും. ഭരതസ്വാമി ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക്‌ അന്നദാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ നാലമ്പല ദര്‍ശനസമിതി ഭാരവാഹികള്‍ അറിയിച്ചു. ആര്‍. രാമന്‍ നമ്പൂതിരി, രഘു കുന്നൂര്‍മന, കെ.കെ. വിനു, സോമനാഥന്‍ നായര്‍ അക്ഷയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Monday 15 Jul 2019 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW