Tuesday, July 17, 2018 Last Updated 49 Min 2 Sec ago English Edition
Todays E paper
Ads by Google
രശ്മി ആര്‍.
Monday 12 Sep 2016 04.14 PM

ശ്രീബാലയുടെ ഓണം

ഓണം ഫെസ്റ്റവല്‍ ആകുന്നതിനേക്കാള്‍ ഫെസ്ടിവലിനെ ഓണം എന്ന് വിളിയ്ക്കുകയാണ് ഇപ്പോള്‍ ശരി എന്ന് തോന്നുന്നു. മനുഷ്യന്മാര്‍ക്ക് ലൈഫില്‍ വിരസമായി പൊയ്ക്കൊണ്ടിരിയ്ക്കുമ്പോള്‍ ഇടയ്ക്ക് എന്തെങ്കിലും പുതുമ വേണമല്ലോ. അത് തന്നെയാണ് ഇത്തരം ആഘോഷങ്ങളുടെ പ്രസക്തിയും.
uploads/news/2016/09/32182/Sree-bala.jpg

2013ലെ ഓണം ഒരു ഇന്ത്യന്‍ പ്രണയകഥയുടെ സെറ്റില്‍ ആയിരുന്നു. എവിടെയാണെങ്കിലും ഓണസമയം ആകുമ്പോഴേയ്ക്കും വീട്ടില്‍ പോകാന്‍ തോന്നുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ. ആകെ ഒരു വിഷമം. ഞാന്‍ അന്ന് താമസിയ്ക്കുന്നത് കോട്ടയത്ത് ബസ് സ്റാന്റിനു എതിര്‍വശമുള്ള ഒരു ഹോട്ടലിലാണ്. ഞാന്‍ നോക്കുമ്പോള്‍ ആളുകള്‍ എല്ലാം അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പായുന്നു. അതു കണ്ടപ്പോഴേയ്ക്കും സങ്കടമായി.

അങ്ങനെ ഒരു വിധത്തില്‍ തിരുവോണത്തിന്റെ അന്ന് ഷൂട്ട്‌ തുടങ്ങി. റോഡിലാണ് സംഭവം. എല്ലാവരും തിരുവോണം ആഘോഷിയ്ക്കുമ്പോള്‍ ഞങ്ങള് മാത്രം കുറച്ചു പേര്‍ നടുറോഡില്‍ ഷൂട്ടിംഗ്. ദൈവമേ ഈ കൊല്ലം മുഴുവന്‍ ഇനി ഇങ്ങനെയായിരിയ്ക്കുമോ എന്ന് സ്വയം ചോദിച്ചു പോയി. അങ്ങനെയിരിയ്ക്കുമ്പോ മഴയും തുടങ്ങി. രാവിലെ ഷൂട്ട്‌ തുടങ്ങി, മഴ വന്നപ്പോഴേയ്ക്കും എല്ലാരും കേറി നിന്നു. മഴ കുറയുമ്പോള്‍ വീണ്ടും ഷൂട്ട്‌ തുടങ്ങും, മഴയും തുടങ്ങും. അങ്ങനെ ഒരു പന്ത്രണ്ടര ആയപ്പോഴേയ്ക്കും ഭയങ്കര മഴ. ഷൂട്ടിങ്ങും നടക്കുന്നില്ല വീട്ടിലും പോയിട്ടില്ല. സെറ്റില്‍ അന്ന് ഓണസദ്യ ഉണ്ടായിരുന്നു. എന്തായാലും ഷൂട്ടിംഗ് നടക്കുന്നില്ല സദ്യകഴിച്ചേക്കാം എന്നോര്‍ത്തു. പക്ഷെ കഴിക്കുന്ന സമയം മുഴുവന്‍ മഴ നില്ക്കുന്നുണ്ടോ എന്ന നോട്ടമാണ്. അങ്ങനെ സദ്യയും മര്യാദയ്ക്ക് കഴിയ്ക്കുന്നില്ല. ഉച്ച കഴിഞ്ഞും അതേ അവസ്ഥ തന്നെ. ഷൂട്ട്‌ തുടങ്ങും മഴയും തുടങ്ങും. അങ്ങനെ നാലുമണി വരെ ഷൂട്ടിങ്ങും നടന്നില്ല ആരും വീട്ടിലും പോയില്ല, നേരെ ചൊവ്വേ ഭക്ഷണവും കഴിച്ചില്ല. ഓണ സമയത്ത് ഷൂട്ടിംഗ് വച്ചതിന്റെ ശാപം പോലെയായി ആ ഓണം.

കുട്ടിക്കാലത്ത് എനിയ്ക്ക് ഓണം എന്ന് കേട്ടാല്‍ ഭയങ്കര പേട്യാരുന്നു. ഓണപ്പരീക്ഷ എന്ന ഓര്‍മ്മയാണ്. തൃശ്ശൂരേ എന്റെ വീട്ടില്‍ പൊതുവേ ആഘോഷങ്ങള്‍ അധികമുണ്ടായിരുന്നില്ല. പൂവിടല്‍ ആയിരുന്നു പ്രധാനസംഭവം. ഫുഡ് പിന്നെ അന്നും ഇന്നും കഴിക്കാന്‍ പറഞാല്‍ വല്യ ജോലി ഏറ്റെടുക്കുന്ന പോലെയാ. ചോറും ഒരു കറിയും കൂട്ടി കഴിക്കാന്‍ പാടുപെടാറുള്ള ആളോടാണ് ഇത്രയും കറികളും കൂട്ടി ഊണ് കഴിയ്ക്കാന്‍ പറയുന്നേ. ഉച്ചയാകുമ്പോഴേക്കും കഴിക്കാതെ എങ്ങനെ കറങ്ങി നടക്കാമെന്ന് നോക്കി ലാസ്റ്റ് അടിയും പിടിയുമായാണ് എന്തെങ്കിലും കഴിച്ചെന്നു വരുത്തുന്നത്.

ചിലപ്പോള്‍ കണ്ണൂര്‍ അല്ലെങ്കില്‍ പാലക്കാട്‌ തറവാടുകളില്‍ പോകും. കണ്ണൂര്‍ ആണ് അടിപൊളി. അവിടെ ഉത്രാടത്തിന്റെ അന്ന് നോണ്‍ വെജ് ഒക്കെ ഉണ്ടാവും. വീട്ടില്‍ ആവശ്യമുള്ളപ്പോ ഡ്രസ്സ്‌ വാങ്ങുക എന്നല്ലാതെ ഓണക്കോടി എന്നുപറയുന്ന ഏര്‍പ്പാട് ഇല്ലായിരുന്നു. പിന്നെ കുറേക്കാലത്തെയ്ക്ക് ടി വി പരിപാടികള്‍ കാണുക എന്നതായി ഓണം. ചിലപ്പോള്‍ ഔട്ടിങ്ങിനു പോകും.

സിനിമയില്‍ കയറിയതിന് ശേഷം അതുമായി ബന്ധപ്പെട്ട ജോലികള്‍ ഉണ്ടാവും. പോസ്റ്റ്‌ പ്രൊഡക്ഷനും മറ്റും. ഒരു പ്രാവശ്യം സ്നേഹവീടിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ സമയത്ത് ഡബ്ബിംഗ് ഒരു സീനും കൂടെ തീര്‍ക്കാനുണ്ടാരുന്നു. അന്ന് എന്‍ജിനീയര്‍ സ്പെഷ്യല്‍ ആയിട്ട് പറഞ്ഞിട്ട് സത്യന്‍ സാറും,ഞാനും വീട്ടില്‍ നിന്ന് വന്നു. തിരുവോണത്തിന് രാവിലെ വന്നു ഡബ്ബ് ചെയ്തിട്ട് ഉച്ചയ്ക്ക് വീട്ടില്‍ പോയിട്ട് ഊണ് കഴിച്ചു.

രണ്ടുകൊല്ലം മുന്‍പ് തിരുവനന്തപുരത്ത് വീടുകെട്ടി താമസിച്ചശേഷം ഇവിടെ ഓണം ആഘോഷിയ്ക്കാറുണ്ട്. ഞാന്‍ ഷൂട്ടിംഗിനു പോകുന്ന സമയത്ത് രേവതി ചേച്ചി എന്നൊരു ചേച്ചിയാണ് ഈ വീട് നോക്കുന്നത്. തിരുവോണത്തിന് അവര്‍ വരില്ല. അപ്പോള്‍ ഉത്രാടത്തിന്റെ അന്ന് നമ്മള്‍ ഓണമാക്കും. അപ്പോള്‍ ചേച്ചിയൊക്കെയുണ്ടാകും. എന്നിട്ട് തിരുവോണത്തിന് ജിമ്മിയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിയ്ക്കും.

ഓണദിവസങ്ങളില്‍ തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. നമ്മടെ പടം റിലീസ് ഉണ്ടെങ്കില്‍ ജോലിയുടെ ഭാഗമായി കാണുമെന്നല്ലാതെ തിരക്ക് കഴിഞ്ഞേ സിനിമയ്ക്ക് പോകാറുള്ളൂ. തൃശ്ശൂര്‍ ഒക്കെയാവുമ്പോ പുലികളി ഒക്കെയായി ആളുകള്‍ റോഡില്‍ മുഴുവന്‍ ആയിരിയ്ക്കും തിരുവനന്തപുരത്തും സര്‍ക്കാരിന്റെ ഓണാഘോഷം ഉണ്ടാകും.. ബഹളത്തിന്‍റെ ഇടയില്‍ ചെന്ന് പെടാതിരിയ്ക്കാന്‍ ആ സമയം കഴിഞ്ഞ് സ്കൂള്‍ ഒക്കെ തുറന്നതിനു ശേഷമേ സിനിമയ്ക്ക് പോകാറുള്ളൂ..

സാധാരണ ബാക്കി ആഘോഷങ്ങള്‍ എല്ലാം ഒരു ദിവസം കൊണ്ട് തീരും. ഓണത്തിന്റെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുന്നു എന്നുള്ളതാണ് ഏറ്റവും സന്തോഷം. അത്തം തൊട്ടു ഒരാഴ്ചയോളം ആളുകള്‍ കടയൊക്കെ അടച്ചിട്ട് ലീവെടുത്ത്, ആളുകള്‍ ഒക്കെ റോഡില്‍ ആയിരിയ്ക്കും. സ്ത്രീകളും കുട്ടികളുമൊക്കെ ആഹ്ലാദത്തോടെ റോഡില്‍ നടക്കുന്നത് കാണാം. മൊത്തത്തില്‍ ഒരു ഫെസ്ടീവ് മൂഡ്‌ ഫീല്‍ ചെയ്യുകയാണ്. വേറൊരു കാര്യം ഓണക്കാലത്ത് മനുഷ്യരുടെ കയില്‍ പൈസയുണ്ടാവും. ബോണസ് ഒക്കെ കിട്ടുന്നത് ഇപ്പോള്‍ അല്ലെ. എല്ലാവരും യാത്രകള്‍. ആകെ ഒരു ബഹളവും ഉണര്‍വ്വും ഫീല്‍ ചെയ്യും.

ടി വി വന്നതിനു ശേഷം ഓണം സ്റ്റാന്‍ഡഡൈസ്ഡ് ആയി എന്ന് തോന്നാറുണ്ട്.. ടി വി വന്നതോടെയാണ് ഈ ഓണം കൊസ്ട്യൂം ഒക്കെ ഇത്ര പോപ്പുലര്‍ ആയത്.. എന്റെ കുട്ടിക്കാലത്തൊന്നും ഇത്രയും ആളുകള്‍ കേരള സാരിയുടുത്ത് പോണത് കണ്ടിട്ടില്ല. ഇതൊക്കെ കാണുമ്പോ ഇങ്ങനെയാണല്ലേ ഓണം എന്നുകരുതി ഇപ്പൊ ഞാന്‍ പോലും വാങ്ങിച്ച് ഉടുക്കാന്‍ തുടങ്ങി. കേരളാ സാരിയൊക്കെ വാങ്ങലും ഉടുക്കലുമൊക്കെ വയസ്സായവരുടെ ഒരു സ്വഭാവമാണെന്നാ പണ്ടൊക്കെ കരുതിയിരുന്നേ.

ഗള്‍ഫിലും അമേരിക്കയിലുമൊക്കെ മാസങ്ങളോളം ആണ് ഓണം ആഘോഷങ്ങള്‍. ഓണസമയത്ത് എല്ലാരുമില്ലെങ്കില്‍ എല്ലാരും ഉള്ളപ്പോള്‍ ആഘോഷിയ്ക്കും.നവംബര്‍ വരെയൊക്കെ പുറത്തുള്ള സുഹൃത്തുക്കളുടെ ഓണാഘോഷങ്ങളുടെ ഫോട്ടോ കാണാം. ഓണം ഫെസ്റ്റവല്‍ ആകുന്നതിനേക്കാള്‍ ഫെസ്ടിവലിനെ ഓണം എന്ന് വിളിയ്ക്കുകയാണ് ഇപ്പോള്‍ ശരി എന്ന് തോന്നുന്നു. മനുഷ്യന്മാര്‍ക്ക് ലൈഫില്‍ വിരസമായി പൊയ്ക്കൊണ്ടിരിയ്ക്കുമ്പോള്‍ ഇടയ്ക്ക് എന്തെങ്കിലും പുതുമ വേണമല്ലോ. അത് തന്നെയാണ് ഇത്തരം ആഘോഷങ്ങളുടെ പ്രസക്തിയും.

ഇത്തവണ സത്യം പറഞ്ഞാല്‍ ഓണമില്ല. സിനിമയിലാണേങ്കിലും വ്യക്തിപരമായി ആണെങ്കിലും കുറെ നഷ്ടങ്ങള്‍ വന്ന വര്‍ഷമാണ്‌. വേണ്ടപ്പെട്ട പലരുടെയും മരണങ്ങള്‍..അതുകൊണ്ട് ആഘോഷങ്ങള്‍ ഇല്ല.

ഇത്തവണ ഓണം കേള്‍ക്കാം ഡിജിറ്റല്‍ ഓണപ്പതിപ്പുമായിചേര്‍ന്നാണ്. സാധാരണ ഓണമെന്നു പറയുമ്പോ എന്ത് ചെയ്യണമെന്ന് ആലോചിക്കും. ഇതുവരെ ഓണപ്പതിപ്പുകള്‍ക്ക്‌ വേണ്ടി കഥകള്‍ എഴുതിക്കൊടുത്തിട്ടെയുള്ളൂ.. ആദ്യമായിട്ടാണ് ഞാന്‍ ഒരു ഓഡിയോ ബുക്കിന് വേണ്ടി കഥകള്‍ എഴുതി വാങ്ങിച്ച് അതിന് ശബ്ദം കൊടുത്ത് ആളുകളുടെ മുന്നിലേയ്ക്ക് എത്തിയ്ക്കുന്നത്. അതിന്റെ ഒരു സന്തോഷമാണ് ഇത്തവണത്തെ ഓണം..

Ads by Google
രശ്മി ആര്‍.
Monday 12 Sep 2016 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW