Sunday, July 14, 2019 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 06.10 PM

വളാഞ്ചേരി പീഡനം : പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് തന്നെ പീഡിപ്പിച്ചതെന്നും, പുറത്തിറങ്ങിയാല്‍ വീണ്ടും തന്നെ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പെണ്‍കുട്ടി

Rape, POCSO, Case

മലപ്പുറം : പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് തന്നെ നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവില്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്നെ അറിയില്ലെന്ന് അയാള്‍ പറയുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇയാള്‍ പുറത്തെറങ്ങിയാല്‍ വീണ്ടും തന്നെ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

ഒരു വര്‍ഷത്തിലേറെ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നു. ഇതിനിടക്ക് കൂടെപോകാന്‍ ഒരു തവണ വിസമ്മതിച്ചതോടെയാണ് ഇയാള്‍ ഭീഷണിയുമായി എത്തിയത്. കള്ളക്കേസില്‍ കുടുക്കുമെന്നും അപമാനിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. വീട്ടുകാരെ കൊല്ലുമെന്നും ഷംസുദ്ദീന്‍ ഭീഷണിപെടുത്തിയിരുന്നു. ഇതിനിടയില്‍ പ്ലസ് വണ്‍ പഠനവും മുടങ്ങിയെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പോക്‌സോ കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭയിലെ ഇടതു കൗണ്‍സിലര്‍ കൂടിയായ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് മഞ്ചേരി കോടതി പരിഗണിക്കുന്നത്.തിങ്കളാഴ്ച്ചവെര അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.

Ads by Google
Sunday 14 Jul 2019 06.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW