Sunday, July 14, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 04.59 PM

ഇംഗ്ലണ്ടിനെ 'ഡിആര്‍എസ്' തുണച്ചു, വില്യംസണ്‍ വീണു, പിന്നാലെ നിക്കോളാസും: കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടം

Worldcup2019

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സില്‍ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഗുപ്റ്റിലിന് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റാണ് നഷ്ടമായത്. തൊട്ടു പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച ഹെന്റി നിക്കോളാസിന്റെ വിക്കറ്റും കിവീസിന് നഷ്ടമായി.

27 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് കിവീസ്. അര്‍ധ സെഞ്ചുറിയുമായി ഹെന്റി നിക്കോളാസാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനെ മോശമല്ലാത്ത തുടക്കം സമ്മാനിച്ചത്. 77 പന്തില്‍ നിന്ന് നാലു ബൗണ്ടറി സഹിതമാണ് ഹെന്റി നിക്കോളാസ് 55 റണ്‍സോടെ അര്‍ധ സെഞ്ചുറി തികച്ചത്. എട്ട് റണ്‍സോടെ റോസ് ടെയ്‌ലറും രണ്ട് റണ്‍സോടെ ടോം ലാതവുമാണ് ക്രീസില്‍.

53 പന്തില്‍ രണ്ടു ബൗണ്ടറിയോടെ 30 റണ്‍സെടുത്ത് നില്‍ക്കെയാണ് കെയ്ന്‍ വില്യംസണിനെ കിവീസിനെ നഷ്ടമാകുന്നത്. പ്ലങ്കറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്. വില്യംസണിന്റെ ഔട്ട് വിളിക്കാതിരുന്ന അമ്പയറുടെ തീരുമാനത്തെ ഡിആര്‍എസ് നല്‍കിയതോടെ ഔട്ട് ആണെന്ന് തെളിയുകയായിരുന്നു. പ്ലങ്കറ്റിനാണ് ഹെന്റി നിക്കോളാസിന്റെ വിക്കറ്റും.

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ(18 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സ്) വിക്കറ്റാണ് കിവീസിന് ആദ്യം നഷ്ടമായത്. ക്രിസ് വോക്‌സിന്റെ പന്തില്‍ ഗുപ്റ്റില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ആവേശപോരിന്റെ മൂന്നാം ഓവറില്‍ ക്രിസ് വോക്‌സിന്റെ പന്തില്‍ നിക്കോളാസിന്റെ എല്‍ബിയ്ക്കായി ഇംണ്ട് ടീം അപ്പീല്‍ ചെയ്യുകയും, അമ്പയര്‍ കുമാര്‍ ധര്‍മ്മസേന വിക്കറ്റ് വിളിക്കുകയും ചെയ്തു. എന്നാല്‍ നിക്കോളാസ് റിവ്യൂവിന് നല്‍കിയതോടെ ഔട്ട് അല്ലെന്ന് വിധി വന്നിരുന്നു.

നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇതുവരെ നടന്ന 11 ലോകകപ്പ് ഫൈനലുകളില്‍ ഏഴു തവണയാണ് ആദ്യം ബാറ്റ് ചെയ്തവര്‍ ജേതാക്കളായത്. ന്യൂസിലന്‍ഡും ഇംണ്ടും തമ്മില്‍ 1973 നു ശേഷം ഇതുവരെ 90 തവണ ഏറ്റുമുട്ടി. 43 മത്സരങ്ങളില്‍ ജയിച്ച ന്യൂസിലന്‍ഡിന് അല്‍പം മുന്‍തൂക്കമുണ്ട്. 41 മത്സരങ്ങളില്‍ ഇംണ്ട് ജേതാക്കളായി. നാലു മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ആതിഥേയരായ ഇംണ്ടും ന്യൂസിലാന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ലാത്തതിനാല്‍ ആരു നേടിയാലും അത് പുതുചമ്പ്യന്മാരാണ്.

ടീം ന്യൂസിലാന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാതം, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കീ ഫെര്‍ഗൂസന്‍.

ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍( ക്യാപ്റ്റന്‍) ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കററ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്.

Ads by Google
Ads by Google
Loading...
TRENDING NOW