Sunday, July 14, 2019 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 07.20 AM

രാധിക ആപ്‌തെയുടെ നഗ്നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു, സോഷ്യല്‍ മീഡിയകളില്‍ വൈറല്‍; പ്രതിഷേധമറിയിച്ച് നടി

scenes leaked

പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. ഇപ്പോള്‍ നഗ്ന ചിത്രങ്ങളുടെ പേരിലാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. നടിയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. രാധിക ആപ്‌തെ അഭിനയിച്ച ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ 'ദി വെഡിംഗ് ഗെസ്റ്റില്‍' നടന്‍ ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം യു എസില്‍ റിലീസ് ചെയ്തത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൈക്കള്‍ വിന്റര്‍ബോട്ടമാണ്.

അതേസമയം ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തെയും താരത്തിന്റെ പേരില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാര്‍ച്ചഡ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്. ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിനെതിരെ അന്ന് ആദില്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു.

Ads by Google
Sunday 14 Jul 2019 07.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW