Friday, October 20, 2017 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 12 Sep 2016 03.49 PM

മെടഞ്ഞിട്ട കാര്‍കൂന്തല്‍ ചുരുള്‍തുമ്പ് കണ്ടിട്ടോ...

uploads/news/2016/09/32174/Rejisha.jpg

അവതാരകവേഷത്തിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിച്ച രജിഷ അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളസിനിമയിലെ നായികവേഷം അരക്കിട്ടുറപ്പിക്കുകയാണ്. രജിഷയുടെ ഓണവിശേഷങ്ങളിലേക്ക്...

ചിങ്ങം പിറന്ന ശേഷം ഭൂമിയിലേക്ക് ആദ്യം പതിച്ച മഴത്തുള്ളികള്‍. അന്നാണ് കന്യക ഓണക്കോടിയുടെ കവര്‍ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്, അതും ഔട്ട്‌ഡോറില്‍! കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്തുള്ള പഴയ തറവാടങ്കണമാണ് ലൊക്കേഷന്‍.

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ നായിക രജിഷയും ക്യാമറാമാന്‍ ജി. വിപിന്‍കുമാറും മറ്റ് സന്നാഹങ്ങളും റെഡി. മഴയൊന്നു ശാന്തമാകാതെ ഒന്നും നടക്കില്ല. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ മഴമേഘങ്ങള്‍ ചിരിച്ചു കൊണ്ട് മാറിനിന്നു.

സൂര്യകിരണങ്ങള്‍ ഫോട്ടോസെഷനു വേണ്ടി തലയെടുപ്പോടെ മിന്നിത്തിളങ്ങി. കാട്ടുചേനകള്‍ക്കിടയില്‍ ഓണപ്പൂവിനു നടുവില്‍ കസേരയിട്ട് ഫ്രെയിമൊരുങ്ങി. കിലുങ്ങിച്ചിരിച്ചു കൊണ്ട് രജിഷയെത്തി.

സൂക്ഷിക്കണേ പാമ്പു കാണുമേ....് കൂട്ടത്തിലാരുടെയോ അശരീരി. രജിഷയുടെ ചിരി മാറി, മുഖത്ത് അല്‍പ്പം പേടി നിറഞ്ഞു. എങ്കിലും ക്യാമറ ഫ്‌ളാഷുകള്‍ക്ക് നടുവില്‍ രജിഷ പ്രൊഫഷനോട് ആത്മാര്‍ത്ഥതയുള്ള താരമായി.

കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പവും സന്തോഷത്തോടെ പോസ് ചെയ്തു. ഷൂട്ടിന്റെ ഇടവേളകള്‍ക്കിടയില്‍ കൊഴിഞ്ഞു കിട്ടിയ നിമിഷങ്ങള്‍ ഓണവിശേഷങ്ങള്‍ പങ്കുവച്ചു...

ഈ ഓണത്തിന് അല്‍പ്പം മധുരം കൂടുതലാണല്ലേ ?


അത് പിന്നെ ചോദിക്കാനുണ്ടോ. അവതാരകയായി ടെലിവിഷനിലെത്തുമ്പോഴും മനസ്സു നിറയെ സിനിമയായിരുന്നു. ഒരുപാട് കഥകള്‍ മുമ്പും കേട്ടു. പക്ഷേ ഒരു നല്ല സിനിമയിലൂടെ, പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന കഥാപാത്രത്തിലൂടെയാവണം തുടക്കമെന്ന് ആഗ്രഹിച്ചിരുന്നു. അനുരാഗകരിക്കിന്‍ വെള്ളം അങ്ങനെയൊരു സിനിമയായി.

സംവിധായകന്‍ ഖാലിദ് റഹ്മാനും സിനിമോട്ടോഗ്രാഫര്‍ ജിംഷി ഖാലിദും എന്റെ നല്ല സുഹൃത്തുക്കളാണ്. കഥ കേട്ടപ്പോഴേ സിനിമ ഹിറ്റാകുമെന്നറിയാമായിരുന്നു.

ടെന്‍ഷനുണ്ടായത് എന്റെ കഥാപാത്രത്തെക്കുറിച്ച് മാത്രമാണ്. എന്നെക്കൊണ്ടാവുംവിധം നന്നാക്കിയെങ്കിലും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്ക. എന്നാല്‍ കൂവുമെന്ന് കരുതിയ രംഗങ്ങളിലെല്ലാം നിറഞ്ഞ കൈയടിയാണ് കിട്ടിയത്.

ഇന്നും തിയേറ്ററില്‍ നല്ല പ്രതികരണം കിട്ടുന്നതു കൊണ്ട് ആ സിനിമയുടെ വിജയം മനസ്സു കൊണ്ട് ആഘോഷിക്കുന്നുണ്ട്. തിരുവോണ സമയത്തും ആ മധുരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

Advertisement
Monday 12 Sep 2016 03.49 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW