Sunday, July 14, 2019 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.02 AM

സ്‌ത്രീപക്ഷ ചര്‍ച്ചകളില്‍ നിന്നും ഭരണകൂടം ഒഴിഞ്ഞു നില്‍ക്കരുത്‌: എം.സി ജോസഫൈന്‍

uploads/news/2019/07/321718/6.jpg

കോട്ടയം: സ്‌ത്രീപക്ഷ ചര്‍ച്ചകളില്‍ നിന്നു ഭരണകൂടം ഒഴിഞ്ഞു നില്‍ക്കരുതെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ സംസ്‌ഥാന കൗണ്‍സിലിനോടനുബന്ധിച്ചു സംഘടിപ്പിച്ച ലിംഗസമത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജോസഫൈന്‍.
ശക്‌തമായ രാഷ്‌്രട നേതാക്കളില്‍ നിന്നുപോലും സ്‌ത്രീവിരുദ്ധ ഭാക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണു നിലവിലുള്ളത്‌. സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഇളക്കിമറിക്കുന്ന എന്ന ലിംഗസമത്വം എന്ന മുദ്രാവാക്യം മാറണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. രേഷ്‌മ ഭരദ്വാജ്‌ മോഡറേറ്ററായി. സുജ സതീഷ്‌, ശീതള്‍ ശ്യാം ,സി.ജി.സേതുലക്ഷ്‌മി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന സംസ്‌ഥാന കൗണ്‍സില്‍ കെ.പി.എം.എസ്‌ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുജ സതീഷ്‌ റിപ്പോര്‍ട്ടും ഖജാന്‍ഞ്ചി ഓമന വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. കെ.പി.എം.എസ്‌. പ്രസിഡന്റ്‌ വി.ശ്രീധരന്‍, നേതാക്കളായ പി.ജനാര്‍ദ്ധനര്‍ ,പി.കെ.രാജന്‍, ബൈജു കലാശാല തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ജെ.സുജാത (പ്രസിഡന്റ്‌), സുനന്ദ രാജന്‍ (ജനറല്‍ സെക്രട്ടറി), ലൈല ചന്ദ്രന്‍ (ഖജാന്‍ജി) പ്രിയദര്‍ശിനി ഓമനക്കുട്ടന്‍, സുലത (വൈസ്‌ പ്രസിഡന്റുമാര്‍), ഇന്ദുലേഖ, രമ അര്‍ജ്‌ജുനന്‍ (അസിസ്‌റ്റന്റ്‌ സെക്രട്ടറിമാര്‍) തുടങ്ങി 51 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

Ads by Google
Sunday 14 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW