Sunday, July 14, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.47 AM

ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു പൊന്‍തിളക്കം: നവീകരണ ജോലികള്‍ക്ക്‌ തുടക്കം

uploads/news/2019/07/321689/2.jpg

ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലിനു പൊന്‍തിളക്കമേകുന്ന ജോലികള്‍ക്കു തുടക്കമായി. ക്ഷേത്രത്തിെല ശ്രീകോവിലിനു മുന്‍വശം, സോപാനപടിയുടെ ഇരുവശവും പഞ്ചവര്‍ഗത്തറയും, മുഖമണ്ഡപം, വ്യാളി രൂപം
മുന്‍വശത്തെ പ്രഥമ കട്ടിളയും വാതിലുകളും, ദ്വാരപാലകര്‍, ഉപദേവന്‍മാരായ ശാസ്‌താവ്‌ കൃഷ്‌ണന്‍ കോവിലിലെ ഗണപതി പ്രതിഷ്‌ഠയുടെ പഞ്ചവര്‍ഗത്തറ എന്നിവ ഓടില്‍ വാര്‍ത്ത്‌ നവീകരിക്കുന്ന ജോലികള്‍ക്കാണു തുടക്കമായിരിക്കുന്നത്‌.
ഹരിപ്പാട്‌ കരുവാറ്റ പാലാഴി സുരേഷ്‌കുമാര്‍ എന്ന വിദേശവ്യവസായി ദേവസ്വത്തിനും ഉപദേശക സമിതിക്കും നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുവാദത്തോടു കൂടിയാണു നവീകരണ ജോലികള്‍ ആരംഭിച്ചത്‌.
മേല്‍ശാന്തി അനുജ്‌ഞക്രിയ നടത്തി തുടങ്ങിയ നിര്‍മാണം തന്ത്രി രാജീവ്‌ കണ്‌ഠരര്‌ ശുദ്ധിക്രിയ നടത്തി സമര്‍പ്പിച്ചു
അഡ്വ. കമ്മീഷണര്‍ എ.എസ്‌.പി. കുറുപ്പ്‌, ഉപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, എ.ഒ. വിജയകുമാര്‍, എസ്‌.ആര്‍. രാജീവ്‌, പി.ജി.ബാലകൃഷ്‌ണപിള്ള, പി.എന്‍.രവീന്ദ്രന്‍, ആര്‍. അശോക്‌ എന്നിവരുടെ സാന്നിധ്യത്തില്‍ പാലാഴി സുരേഷിനെ കൊടിമരച്ചുവട്ടില്‍ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

Ads by Google
Sunday 14 Jul 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW