Sunday, July 14, 2019 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.42 AM

ബാലാസാഹെബ്‌ തൊറാട്ട്‌ മഹാരാഷ്‌ട്ര പി.സി.സി. അധ്യക്ഷന്‍

ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര കോണ്‍ഗ്രസിന്‌ പുതിയ നേതൃത്വം. ബാലാസാഹെബ്‌ തൊറാട്ടിനെ പുതിയ പി.സി.സി. അധ്യക്ഷനാക്കിയതിനുപുറമേ അഞ്ചുപേരെ വര്‍ക്കിങ്‌ പ്രസിഡന്റുമാരായും നിയമിച്ചു. നിതിന്‍ റൗത്‌, ബസ്‌വരാജ്‌ എം. പാട്ടീല്‍, വിശ്വജീത്‌ കദം, യശോമതി ചന്ദ്രകാന്ത്‌ താക്കൂര്‍, മുസഫര്‍ ഹുസൈന്‍ എന്നിവരാണ്‌ പുതിയ വര്‍ക്കിങ്‌ പ്രസിഡന്റുമാര്‍. അധ്യക്ഷപദത്തില്‍നിന്നു രാജിപ്രഖ്യാപിച്ചെങ്കിലും രാഹുല്‍ ഗാന്ധിയാണു പുനഃസംഘടനയ്‌ക്ക്‌ അംഗീകാരം നല്‍കിയതെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാധാകൃഷ്‌ണ വിഖെ പാട്ടീലിനു പകരം കെ.സി. പാദവിയെ പുതിയ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷിനേതാവായും നിയോഗിച്ചിട്ടുണ്ട്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ രാജിവച്ച അശോക്‌ ചവാന്റെ പിന്‍ഗാമിയാണ്‌ അറുപത്താറുകാരനായ തൊറാട്ട്‌. കര്‍ഷകനേതാവും മഹാരാഷ്‌ട്രയിലെ സഹകരണ പ്രസ്‌ഥാനത്തിന്റെ അമരക്കാരനുമെന്ന നിലയില്‍ ശ്രദ്ധേയനാണ്‌ തൊറാട്ട്‌.

Ads by Google
Sunday 14 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW