Saturday, July 13, 2019 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 07.59 PM

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ എം.എസ് ധോണി ബി.ജെ.പിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി

MS Dhoni, BJP

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി മോഡിയുടെ ടീമിനൊപ്പമായിരിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു.

അതേസമയം വാര്‍ത്തയെ സംബന്ധിച്ച് ധോണി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്പര്‍ക് ഫോര്‍ സമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ച സെലിബ്രിറ്റികളില്‍ ധോണിയും ഉള്‍പ്പെട്ടിരുന്നു. ലോകകപ്പ് ക്രിക്കറ്റോടെ ധോണി വിരമിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ട്വന്റി-20 ലോകകപ്പിന് ശേഷമേ ധോണി വിരമിക്കൂ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW