Sunday, June 25, 2017 Last Updated 58 Min 2 Sec ago English Edition
Todays E paper
Monday 12 Sep 2016 02.47 PM

വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്കെങ്ങനെ?

ഓണം പുതുവര്‍ഷഫലം കൊല്ലവര്‍ഷം 1192,
uploads/news/2016/09/32159/OnamVarshabhalam.jpg

കൂറിനനുസരിച്ചുള്ള വര്‍ഷഫലം പ്രശസ്ത ജ്യോതിഷി ഡോ.പി.ബി രാജേഷ് പ്രവചിക്കുന്നു.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. സ്വര്‍ണാഭരണങ്ങള്‍ സമ്പാദിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പണം കടം കൊടുക്കാതിരിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറും ഗുണദോഷസമ്മിശ്രമായ വര്‍ഷമാണിത്. ഭാഗ്യവര്‍ണം - ചുവപ്പ്. ഭാഗ്യരത്‌നം - പവിഴം.

ഇടവക്കൂറ്: (കാര്‍ത്തിക 3/4,രോഹിണി, മകയിരം 1/2)


സ്ഥാനക്കയറ്റവും സാമ്പത്തികനേട്ടവുമാണ് ഈ വര്‍ഷത്തിന്റെ പ്രത്യേകതകള്‍. ചിലര്‍ക്ക് സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. കുടുംബജീവിതം സന്തോഷകരമാകും. സ്വന്തമായി വീട് വയ്ക്കാന്‍ കഴിയും. ആഭരണങ്ങള്‍ വാങ്ങാനും സന്താനഭാഗ്യത്തിനും യോഗം ഉണ്ട്. കാര്യങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ നടക്കും. ആരോഗ്യം തൃപ്തികരമാണ്. തീര്‍ഥയാത്ര ചെയ്യും. ഭാഗ്യവര്‍ണം - വെള്ള. ഭാഗ്യരത്‌നം - വജ്രം.

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര, പുണര്‍തം 3/4)


കഴിഞ്ഞവര്‍ഷത്തെക്കാള്‍ മികച്ച കാലമാകും ഈ കൊല്ലം. പുതിയ വീട് നിര്‍മിക്കാന്‍ കഴിയും. തൊഴില്‍ മെച്ചപ്പെടും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. പരീക്ഷയില്‍ മികച്ച വിജയം നേടും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങളുണ്ടാകും. വരുമാനം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമാണ്. ആരോഗ്യപരിചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ബന്ധുക്കളോടൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭാഗ്യവര്‍ണം - പച്ച, ഭാഗ്യരത്‌നം - മരതകം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


ഗുണദോഷസമ്മിശ്രമായ കാലമാണ്. പുതിയ വരുമാനമാര്‍ഗങ്ങള്‍ തുറന്നുകിട്ടും. ബന്ധുക്കള്‍ വിരോധത്തിലാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ നടക്കുകയില്ല. വസ്തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. വര്‍ഷാവസാനം കാര്യങ്ങള്‍ മെച്ചപ്പെടും. വീട് നിര്‍മാണം ആരംഭിക്കും. ആരോഗ്യം സൂക്ഷിക്കുക. സ്വര്‍ണാഭരണങ്ങളും വിശേഷവസ്ത്രങ്ങളും സമ്പാദിക്കാര്‍ കഴിയും. യാത്രകള്‍ ഗുണകരമാണ്. ജന്മരത്‌നം - മുത്ത്, ഭാഗ്യവര്‍ണം - വെള്ള.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


പഠനത്തില്‍ പുരോഗതിയും പരീക്ഷയില്‍ ഉന്നതവിജയവും നേടും. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. കുടുംബസമേതം തീര്‍ഥയാത്ര പ്രതീക്ഷിക്കാം. സാമ്പത്തികനില മെച്ചപ്പെടും. ആരോപണങ്ങളെ അതിജീവിക്കും. കാര്യങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കൊണ്ടുപോകാന്‍ കഴിയും. ചിലര്‍ക്ക് സ്ഥലംമാറ്റത്തിനും സാധ്യതകാണുന്നു. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക. വിദേശയാത്രക്ക് അവസരം ലഭിക്കും. ജന്മരത്‌നം - മാണിക്യം. ഭാഗ്യവര്‍ണം - ചുവപ്പ്.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)


ഗുണദോഷസമ്മിശ്രമായ ഒരു വര്‍ഷമാണിത്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ഈ വര്‍ഷം ഉണ്ടാകും. എന്നാല്‍ സാമ്പത്തികഞെരുക്കം വിട്ടുമാറുകയില്ല. പുതിയ വീട്ടിലേക്ക് താമസം മാറും. അവിവാഹിതരുടെ വിവാഹം നടക്കും. കുടുംബജീവിതം സന്തോഷകരമാകും. പഴയവാഹനം മാറ്റി പുതിയത് വാങ്ങും. കോടതികാര്യങ്ങളില്‍ അനുകൂലതീരുമാനമുണ്ടാകും. ജന്മരത്‌നം - മരതകം, ഭാഗ്യവര്‍ണം - പച്ച.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


പുണ്യകര്‍മങ്ങള്‍ തീര്‍ഥയാത്രയ്ക്കുംവേണ്ടി ധാരാളം പണം ചെലവാകും. വര്‍ഷത്തിന്റെ ആദ്യപകുതി അത്ര മെച്ചമാകില്ല. രണ്ടാംപകുതിയില്‍ സ്ഥാനക്കയറ്റം തൊഴിലില്‍ പുരോഗതി എന്നിവയുണ്ടാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ നടക്കാന്‍ കാലതാമസം നേരിടും. കുട്ടികളുടെ പഠനകാര്യത്തിലും മറ്റും കൂടുതല്‍ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരം. ജന്മരത്‌നം- വജ്രം. ഭാഗ്യവര്‍ണം - വെള്ള.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്നതും അല്ലാത്തതുമായ നേട്ടങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. സാമ്പത്തികനില മെച്ചപ്പെടും. വര്‍ഷത്തിന്റെ ആദ്യപകുതിയെക്കാള്‍ മികച്ചതാണ് രണ്ടാംപകുതി. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിജയം ലഭിക്കും. കുടുംബത്തില്‍ ഒരു മംഗളകര്‍മത്തിനും യോഗമുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം തെളിയും. വസ്തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും. ജന്മരത്‌നം - പവിഴം. ഭാഗ്യവര്‍ണം - ചുവപ്പ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


പൊതുവേ ഗുണകരമായ വര്‍ഷമാണിത്. അധ്വാനഭാരം വര്‍ധിക്കും. സാമ്പത്തികനില മെച്ചപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാകും. വിദ്യാര്‍ഥികള്‍ അലസരാകാന്‍ ഇടയുണ്ട്. കടബാധ്യതകള്‍ കുറെയൊക്കെ പരിഹരിക്കാന്‍ കഴിയും. സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. കോടതികാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാും. ജന്മരത്‌നം - മഞ്ഞപുഷ്യരാഗം. ഭാഗ്യവര്‍ണം - മഞ്ഞ.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


ഭാഗ്യം, ഈശ്വരാനുകൂല്യം എന്നിവയുള്ള കാലമാണ്. കാര്യങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നടക്കും. വരുമാനം മെച്ചപ്പെടും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്തതിപിറക്കും. വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ സ്ഥലംമാറ്റം ഉണ്ടാകും. ചിലര്‍ വീടുമാറി താമസിക്കും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ജന്മരത്‌നം - ഇന്ദ്രനീലം. ഭാഗ്യവര്‍ണം - നീല, കറുപ്പ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


ഗുണദോഷസമ്മിശ്രമായ കാലമാണിത്. വര്‍ഷാരംഭത്തില്‍ ചില തടസങ്ങള്‍ നേരിടേണ്ടിവരാം. വാഹനാപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. മക്കളുടെ പഠനത്തിനായി അധികച്ചെലവ് നേരിടും. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഏറെ നാളായി കാത്തിരുന്ന ചില കാര്യങ്ങള്‍ സഫലമാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു സാധനം തിരിച്ചുകിട്ടും. ജന്മരത്‌നം - ഇന്ദ്രനീലം. ഭാഗ്യവര്‍ണം - കറുപ്പ്, നീല.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതുപോലെ നടക്കും. അവിവാഹിതരുടെ വിവാഹം തീര്‍ച്ചയായും ഉണ്ടാകും. പുതിയ പങ്കുകച്ചവടം ലാഭകരമാകും. വിദേശത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിക്കും. പേരും പെരുമയും വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ലഭിക്കും. പൂര്‍വികസ്വത്ത് കൈവശം വന്നുചേരും സ്വര്‍ണാഭരണങ്ങള്‍ സമ്പാദിക്കും. ജന്മരത്‌നം - മഞ്ഞപുഷ്യരാഗം. ഭാഗ്യവര്‍ണം - മഞ്ഞ.

ഡോ. പി.ബി. രാജേഷ്

Ads by Google
Monday 12 Sep 2016 02.47 PM
YOU MAY BE INTERESTED
TRENDING NOW