Saturday, July 13, 2019 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.59 PM

ധോനിയെ ഏഴാമത് ഇറക്കിയത് ടീമിന്റെ മൊത്തം തീരുമാനം ; അതില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നില്ലെന്ന് രവിശാസ്ത്രി

uploads/news/2019/07/321587/ravi-sasthri.jpg

ലണ്ടന്‍ : ലോകകപ്പില്‍ ന്യൂസിലന്റിനെതിരേയുള്ള സെമിഫൈനല്‍ മത്സരത്തില്‍ ധോനിയെ ഏഴാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ടീം ഒന്നാകെ ചേര്‍ന്ന് എടുത്തതാണെന്ന് പരിശീലകന്‍ രവിശാസ്ത്രി. അത് ടീമിന്റെ തീരുമാനം ആയിരുന്നെന്നും എല്ലാവര്‍ക്കും അത് അംഗീകരിക്കാനുള്ള ബാദ്ധ്യത ഉണ്ടായിരുന്നെന്നും രവിശാസ്ത്രി പറഞ്ഞു. ധോനി നേരത്തേ വന്ന് പുറത്തായിരുന്നെങ്കിലോ എന്നും ശാസ്ത്രി ചോദിച്ചു.

കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായിട്ടാണ് ഇന്ത്യ ലോകകപ്പിന് എത്തിയത്. പത്തു ടീമുകള്‍ കളിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ അതിനൊത്ത പ്രകടനം നടത്തുകയും ചെയ്തു. എട്ടില്‍ ഏഴു മത്സരവും ജയിച്ചപ്പോള്‍ ഒരു മത്സരം മഴ കൊണ്ടു പോയി. ഇംഗ്‌ളണ്ടിനോട് തോറ്റിട്ടും 15 പോയിന്റുമായി പട്ടികയില്‍ ഒന്നാമത് നിന്നു. നായകന്‍ വിരാട് കോഹ്‌ലിയേയും ഉപനായകന്‍ രോഹിതിനെയും പോലെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായ 30 മിനിറ്റ് മോശം ക്രിക്കറ്റ് കളിച്ചത് എല്ലാം തകര്‍ത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച പ്രകടനം നടത്തുന്ന ടീം കേവലം 30 മിനിറ്റത്തെ മോശം പ്രകടനം നടത്തിയത് കൊണ്ടു എല്ലാം തുടച്ചു മാറ്റപ്പെടുന്നില്ല. തല ഉയര്‍ത്തി അഭിമാനത്തോടെ തന്നെ നടക്കാം. ഒരു ടൂര്‍ണമെന്റോ ഒരു പരമ്പര കൊണ്ടോ 30 മിനിറ്റത്തെ കളികൊണ്ടോ എല്ലാം തീരുമാനിക്കപ്പെടില്ല. നിങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും നിരാശയും വേദനയും ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തല ഉയര്‍ന്നു തന്നെ ഇരിക്കണമെന്നും ശാസ്ത്രി ടീമിനോട് പറഞ്ഞു.

നാലാം നമ്പറില്‍ ഇപ്പോഴും പ്രശ്‌നമുണ്ടെന്ന് ശാസ്ത്രി സമ്മതിച്ചു. ഭാവിയില്‍ മദ്ധ്യനിരയില്‍ സ്ഥിരതയുള്ള ഒരു ബാറ്റ്‌സ്മാന്റെ അഭാവമുണ്ട്. ഈ പൊസിഷന്‍ എപ്പോഴും നമുക്ക് പ്രശ്‌നമാണ്. ശിഖര്‍ ധവാന്‍ പരിക്കുപറ്റി പോയതു കൊണ്ടാണ് ആ പ്രശ്‌നം വന്നത്. അല്ലായിരുന്നെങ്കില്‍ രാഹുലിനെ അവിടെ ബാറ്റ് ചെയ്യുമായിരുന്നു. പിന്നീട് അവിടേയ്ക്ക് എത്തിയ വിജയ് ശങ്കറും പരിക്കേറ്റു. ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രവിശാസ്ത്രി പറഞ്ഞു. ഒരു പറ്റം യുവാക്കള്‍ ബാറ്റിംഗില്‍ കരുത്താര്‍ജ്ജിക്കുന്നത് ഇന്ത്യന്‍ ടീമിന് ശുഭദായകമാണെന്നും പറഞ്ഞു. നമ്മള്‍ ബൗള്‍ ചെയ്ത രീതിയും ബാറ്റ്‌സ്മാന്‍മാര്‍ നടത്തിയ ബാറ്റിംഗും നോക്കുക. ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. ഇന്ത്യ ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും രവിശാസ്ത്രി വ്യക്തമാക്കി. കഴിഞ്ഞ 30 മാസം ഏറ്റവും മികച്ചതും കടുപ്പമേറിയതുമായ രീതിയിലാണ് കളിച്ചത്. സെമിയിലെ പരാജയം വേദനാജനകമാണെങ്കിലും കളിക്കാതെ പറ്റില്ലെല്ലോ എന്നും ശാസ്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW