Saturday, July 13, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 08.42 AM

അന്ന് അക്കൗണ്ടില്‍ നൂറ് രൂപ പോലും ഇല്ലായിരുന്നു, എന്നിട്ടും സഹോദരന് നല്‍കിയ വാക്ക് പാലിക്കാനായി; ടൊവിനോ പറയുന്നു

 open up

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. നവാഗത സംവിധായകരുടെ പ്രിയപ്പെട്ട താരമായ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാനും എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോള്‍ തന്റെ അക്കൗണ്ടില്‍ 100 രൂപ പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് പറയുകയാണ് ടൊവിനോ. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ചേട്ടന് കൊടുത്ത വാക്ക് പാലിക്കാന്‍ വിഷമിച്ച സന്ദര്‍ഭത്തെ കുറിച്ച് മനസ് തുറന്നത്.

'' എന്റെ ചേട്ടന്റെ കല്യാണം എന്റെ കല്യാണത്തിന്റെ രണ്ടുമാസം മുമ്പായിരുന്നു. കൈയില്‍ പത്തു പൈസയില്ലാത്ത കാലം. ഇനി സിനിമകളില്‍ സജീവമാകാന്‍ കഴിയുമായിരിക്കുമെന്ന് വിചാരിച്ച് ചേട്ടന്റെ കല്യാണത്തിനും മനസ്സമതത്തിനുമുള്ള സ്യൂട്ട് എന്റെ വകയായിരിക്കുമെന്ന് ഞാന്‍ വാക്കു കൊടുത്തു. ഒടുവില്‍ വസ്ത്രമെടുക്കാന്‍ പോകേണ്ട സമയം അടുത്തടുത്ത് വന്നപ്പോള്‍ എന്റെ അക്കൗണ്ടില്‍ നൂറു രൂപ പോലുമില്ല. ഈ കഥ ഞാന്‍ ചേട്ടനോട് പോലും പറഞ്ഞിട്ടില്ല. വസ്ത്രം വാങ്ങിക്കാന്‍ പതിനായിരം രൂപയെങ്കിലും ആകുമെന്നെനിക്കറിയാം. എന്റെ ഫോണിലെ റിങ്‌ടോണ്‍ നയാ പൈസയില്ലാ കൈയില്‍ എന്ന പാട്ടൊക്കെയാകുന്ന അവസ്ഥയിലെത്തി. ആളുകള്‍ തമാശയാണെന്നു കരുതും.

പക്ഷേ ഞാന്‍ പണമില്ലാത്ത ആ അവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിച്ചുപോവുകയായിരുന്നു. ആ സമയത്താണ് എന്നു നിന്റെ മൊയ്തീനില്‍ അഭിനയിക്കുന്നതിനുള്ള അഡ്വാന്‍സ് തുക ലഭിക്കുകയും അങ്ങനെ ചേട്ടനു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കുകയും ചെയ്തത്. ജീവിതം ഇങ്ങനെയാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ കൊണ്ടു ചെന്ന് നിര്‍ത്തും. പിന്നീട് ഇരട്ടിമധുരം നല്‍കുന്ന വിധത്തില്‍ സന്തോഷങ്ങളും തരും. ജോലി രാജി വെച്ചതുമുതല്‍ ചേട്ടനാണ് എന്റെ ജീവിതച്ചെലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത്. ചേച്ചിയാണ് ഇഷ്ടമില്ലാത്ത ജോലിയാണെങ്കില്‍ നീ ചെയ്യേണ്ട എന്നു പറഞ്ഞ് പാഷനു പിറകെ പോകാന്‍ എനിക്കു പ്രചോദനം നല്‍കിയത്. അങ്ങനെ ഒരുപാടു പേര്‍ സഹായിച്ചതുകൊണ്ടു തന്നെയാണ് ഞാനിവിടെയെത്തിനില്‍ക്കുന്നത്.'' - ടൊവിനോ പറയുന്നു

Ads by Google
Ads by Google
Loading...
TRENDING NOW