Saturday, July 13, 2019 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.44 AM

ഗേറ്റ്‌ അപേക്ഷ സെപ്‌റ്റംബര്‍ ഒന്നു മുതല്‍

uploads/news/2019/07/321486/v1.jpg

അടുത്ത ഗേറ്റ്‌ പരീക്ഷ (ഗ്രാജ്വേറ്റ്‌ ആപ്‌റ്റിട്യൂഡ്‌ ടെസ്‌റ്റ്‌ ഇന്‍ എന്‍ജിനിയറിങ്‌) ഫെബ്രുവരി 2,3,9,10 തിയതികളില്‍ ഓണ്‍ലൈനായി നടക്കും. എന്‍ജിനിയറിങ്‌, ടെക്‌നോളജി, ആര്‍ക്കിടെക്‌ചര്‍ മാസ്‌റ്റേഴ്‌സ്‌ പ്രോഗ്രാമുകള്‍ക്കും സയന്‍സ്‌ ഡോക്‌ടറല്‍ പ്രോഗ്രാമുകള്‍ക്കും സ്‌കോളര്‍ഷിപ്പോടെ പഠിക്കാനുള്ള യോഗ്യതാ പരീക്ഷയാണിത്‌.
സെപ്‌റ്റംബര്‍ ഒന്നു മുതല്‍ 21 വരെ അപേക്ഷിക്കാം. അധിക ഫീസ്‌ നല്‍കി ഒക്‌ടോബര്‍ ഒന്നു വരെയും അപേക്ഷിക്കാന്‍ സാധിക്കും. ആലപ്പുഴ, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമഗലം, കോട്ടയം, മൂവാറ്റുപുഴ, നെടുമങ്ങാട്‌, പാല, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളാണ്‌ പരീക്ഷാ കേന്ദ്രങ്ങള്‍.
25 വിഷയങ്ങളാണ്‌ പരീക്ഷയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്‌. ബി ഇ/ബി ടെക്‌/ബി ആര്‍ക്ക്‌, നാലുവര്‍ഷ ബി.എസ്‌, എം.എസ്‌സി (മാത്തമാറ്റിക്‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ഇന്റഗ്രേറ്റഡ്‌ മാസ്‌റ്റേഴ്‌സ്‌/ഡ്യുവല്‍ ഡിഗ്രി എന്‍ജിനിയറിങ്‌/ടെക്‌നോളജി, ഇന്റഗ്രേറ്റഡ്‌ ബി.എസ്‌./എം.എസ്‌ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ http://gate.iitm.ac.in എന്ന വെബ്‌സൈറ്റിലുണ്ട്‌.

എം.എസ്‌. ജീജോ

Ads by Google
Saturday 13 Jul 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW