Saturday, July 13, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.42 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(13)

uploads/news/2019/07/321480/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ദാമ്പത്യജീവിതം സന്തോഷപ്രദ മായിരിക്കും. വരവില്‍ കവിഞ്ഞ്‌ ചെലവ്‌ വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - തൊഴില്‍രംഗത്ത്‌ ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമം ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിശേഷ വസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത്‌ പുരോഗതി, യാത്രാനേട്ടം ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം ) - പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്‌തികരമായിരിയ്‌ക്കും. സഹനശക്‌തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - മനസ്സിന്‌ സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും, പ്രശസ്‌തിയും ലഭിക്കും.
തുലാം (ചിത്തിര മ്മ, ചോതി, വിശാഖം ) - അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത്‌ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - മാതാവിന്‌ രോഗാരിഷ്‌ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - മനസ്സിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - മുന്‍കോപം നിയന്ത്രിക്കണം. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്തുനിന്ന്‌ മനസ്സിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സഹോദരങ്ങളുമായോ സഹോദരസ്‌ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന്‌ സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്‌ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 13 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW