Saturday, July 13, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.37 AM

ഇന്‍ഫോസിസിനു നേട്ടം

ന്യൂഡല്‍ഹി: സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഐടി സ്‌ഥാപനമായ ഇന്‍ഫോസിസിന്റെ അറ്റലാഭം 3,802 കോടി രൂപയിലെത്തി. മുന്‍പാദത്തെ അപേക്ഷിച്ച്‌ 5.2 ശതമാനം വര്‍ധനയാണു കമ്പനി രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം ഏപ്രില്‍- ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 3,612 കോടി രൂപയായിരുന്നു.
ജൂണ്‍പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 21,803 കോടിയാണ്‌. മുന്‍വര്‍ഷത്തെ 19,128 കോടിയെ അപേക്ഷിച്ച്‌ 13.9 ശതമാനം വര്‍ധനയാണുണ്ടായത്‌. ഇതോടെ 2020 സാമ്പത്തികവര്‍ഷത്തെ കമ്പനിയുടെ വരുമാന വളര്‍ച്ചാ ലക്ഷ്യം 8.5- 10 ശതമാനമായി പുതുക്കി നിശ്‌ചയിച്ചു. മുമ്പ്‌ 2019- 20 വര്‍ഷം കമ്പനി 7.5- 9.5 ശതമാനം വളരുമെന്നായിരുന്നു അനുമാനം.
വിപണി സമയത്തിനു ശേഷമാണു കമ്പനിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നതെന്നതിനാല്‍ വരും ദിവസങ്ങളിളെ ഓഹരി വിലയില്‍ പ്രതിഫലിക്കൂ. നിലവില്‍ ഇന്‍ഫോസിസ്‌ ഓഹരിയൊന്നിന്‌ 727.10 രൂപയാണ്‌.

Ads by Google
Saturday 13 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW