Saturday, July 13, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

മടങ്ങിവരാന്‍ ആഗ്രഹിച്ചില്ല: ഡിവിലിയേഴ്‌സ്

uploads/news/2019/07/321457/s5.jpg

കേപ്‌ ടൗണ്‍: ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായിരുന്ന എ.ബി. ഡിവിലിയേഴ്‌സ്‌. നായകന്‍ ഫാഫ്‌ ഡു പ്ലെസിസുമായുള്ള സംഭാഷണത്തിനിടെ ആവശ്യമെങ്കില്‍ ടീമിനു വേണ്ടി കളിക്കാന്‍ തയാറാണെന്നു പറയുക മാത്രമാണുണ്ടായതെന്നും ഡിവിലിയേഴ്‌സ്‌ വ്യക്‌തമാക്കി.
ലോകകപ്പ്‌ ടീമിനെ പ്രഖ്യാപിക്കുന്നതിന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ ഞാന്‍ ഡു പ്ലെസിസുമായി സംസാരിച്ചത്‌. ഞങ്ങള്‍ സ്‌കൂള്‍ പഠിച്ചിരുന്ന കാലം മുതല്‍ സുഹൃത്തുക്കളാണ്‌. അതിനാലാണ്‌ ഇക്കാര്യം സംസാരിച്ചത്‌. ടീമിലേക്ക്‌ എന്നെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരേയും സമീപിച്ചിട്ടില്ലെന്നും ട്വിറ്റര്‍ പേജിലൂടെ ഡിവിലിയേഴ്‌സ് പറഞ്ഞു.
ടീമിലേക്ക്‌ ഇടിച്ചുകയറാന്‍ ശ്രമിച്ചെന്ന തരത്തിലാണു വാര്‍ത്തകള്‍. ഞാന്‍ ഒരിക്കലും അങ്ങനെ ആഗ്രഹിക്കില്ല-മുന്‍ നായകന്‍ കുറിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യയോടു തോറ്റപ്പോഴാണ്‌ ഈ സംഭാഷണം പുറത്തു വന്നത്‌. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ മൂന്നാമത്തെ തോല്‍വിയായിരുന്നു അത്‌. തോല്‍വില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ അങ്ങനെ ചെയ്‌തത്‌ എന്നാണു കരുതുന്നത്‌. പണത്തിനു വേണ്ടിയല്ല വിരമിച്ചതെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണെന്നും ഡിവിലിയേഴ്‌സ്‌ വ്യക്‌തമാക്കി.

Ads by Google
Saturday 13 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW