Saturday, July 13, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

ഫൈനല്‍ നിയന്ത്രിക്കുന്നത്‌ ധര്‍മസേന

uploads/news/2019/07/321456/s4.jpg

ലണ്ടന്‍: ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ നാളെ നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നതു കുമാര ധര്‍മസേനയും മറായിസ്‌ ഇറാസ്‌മസും. ഓണ്‍ ഫീല്‍ഡ്‌ അമ്പയര്‍മാരാണ്‌ ധര്‍മസേനയും ഇറാസ്‌മസും. തേഡ്‌ അമ്പയറായി റോഡ്‌ ടക്കറും നാലാം അമ്പയറായി അലീം ദാറുമുണ്ടാകും.
രഞ്‌ജന്‍ മദുഗലെയാണു മാച്ച്‌ റഫറി. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന സെമി ഫൈനല്‍ നിയന്ത്രിച്ചതും ധര്‍മസേനയും ഇറാസ്‌മസുമാണ്‌്. ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയിയെ ധര്‍മസേന തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിരുന്നു. റോയ്‌ 85 റണ്ണെടുത്തു നില്‍ക്കേ പാറ്റ്‌ കുമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് കാരി പിടിച്ചാണു പുറത്തായത്‌്.
ധര്‍മസേന ഔട്ട്‌ വിധിച്ചെങ്കിലും റീപ്ലേയില്‍ പന്ത്‌ ബാറ്റില്‍ തട്ടിയില്ലെന്നു വ്യക്‌തമായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായ ജാസണ്‍ റോയിക്ക്‌ മാച്ച്‌ റഫറി മത്സര ഫീയുടെ 30 ശതമാനം പിഴ ശിക്ഷയും വിധിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനമല്ലാത്തതിനാല്‍ ഇംഗ്ലണ്ട്‌ താരം വിലക്കില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. 2012 ലും കഴിഞ്ഞ വര്‍ഷവും മികച്ച അമ്പയറിയുള്ള രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പുരസ്‌കാരം ധര്‍മസേന സ്വന്തമാക്കി. ശ്രീലങ്കയുടെ മുന്‍ താരമായ ധര്‍മസേന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ്‌ ഫൈനലാണ്‌. 2016 ലെ ട്വന്റി20 ലോകകപ്പ്‌ ഫൈനലിലും അമ്പയറായി. കളിക്കാരനായും അമ്പയറായും ഫൈനലില്‍ പങ്കെടുത്ത ഏക താരമെന്ന ബഹുമതിയും ധര്‍മസേനയ്‌ക്കാണ്‌.

Ads by Google
Saturday 13 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW