Saturday, July 13, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

ഗ്രീസ്‌മാന്‍ ബാഴ്‌സയിലേക്ക്‌

uploads/news/2019/07/321455/s3.jpg

മാഡ്രിഡ്‌: ഫ്രാന്‍സിന്റെ സൂപ്പര്‍ താരം അന്റോണി ഗ്രീസ്‌മാന്‍ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ ബാഴ്‌സലോണയിലേക്ക്‌. 120 ദശലക്ഷം യൂറോയ്‌ക്ക് അഞ്ചു വര്‍ഷത്തേക്കു കളിക്കാനുള്ള കരാറിനാണു ഗ്രീസ്‌മാന്‍ കൂടുമാറുന്നത്‌.
സ്‌പെയിനിലെ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണു ഗ്രീസ്‌മാന്‍ ബാഴ്‌സയിലെത്തുന്നത്‌. കഴിഞ്ഞ സീസണിലും ഗ്രീസ്‌മാനെ ക്ലബിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നു. റയാല്‍ സോസിഡാഡില്‍നിന്നു 2014 ലാണു ഗ്രീസ്‌മാന്‍ അത്‌ലറ്റിക്കോയിലെത്തിയത്‌. 2024 ജൂണ്‍ 30 വരെ ബാഴ്‌സയ്‌ക്കു വേണ്ടി കളിക്കുമെന്നു ഫ്രഞ്ച്‌ താരം ട്വീറ്റ്‌ ചെയ്‌തു. ഗ്രീസ്‌മാനെ ക്ലബിലെത്തിക്കാന്‍ കഴിഞ്ഞതു ബാഴ്‌സ അധികൃതരുടെ സമീപ കാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്‌. 2017 നവംബറിലും അവര്‍ ഗ്രീസ്‌മാനായി വലവീശിയിരുന്നു. ബാഴ്‌സയുടെ ഓഫറുകള്‍ താന്‍ നിരസിക്കുകയായിരുന്നു എന്ന്‌ ഡിസിഷന്‍ എന്ന ഡോക്കുമെന്ററിയില്‍ ഗ്രീസ്‌മാന്‍ വെളിപ്പെടുത്തിയത്‌ ഏറെ വിവാദമായി.
ബാഴ്‌സയുടെ പ്രതിരോധ താരം ജെറാഡ്‌ പികെ്വയുടെ ഉടമസ്‌ഥതതയിലുള്ള പ്ര?ഡക്ഷന്‍ കമ്പനിയാണു ഡോക്കുമെന്ററി നിര്‍മിച്ചതെനത്തു വിവാദത്തിനു കൂടുതല്‍ എരിവായി. 2023 വരെ അത്‌ലറ്റിക്കോയില്‍ തുടരാന്‍ കരാറായ ശേഷമാണു ഗ്രീസ്‌മാന്‍ കളംമാറുന്നത്‌. അത്‌ലറ്റിക്കോയ്‌ക്കു വേണ്ടി 133 ഗോളുകളടിക്കാന്‍ താരത്തിനായി. ഫ്രഞ്ച്‌ താരം മുന്നേറ്റ നിരയിലെത്തുന്നതോടെ ലയണല്‍ മെസി, ലൂയിസ്‌ സുവാരസ്‌ സഖ്യത്തിനു കരുത്തു കൂടും. നെയ്‌മര്‍ കളം മാറിയതോടെ കരുത്തു കുറഞ്ഞ ബാഴ്‌സ മുന്നേറ്റത്തിനു കൂടുതല്‍ വീര്യമാകുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ. നെയ്‌മര്‍ 2017 ലാണു ബാഴ്‌സയില്‍നിന്നു പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ ഭാഗമായത്‌. ഗ്രീസ്‌മെനെ ബാഴ്‌സ സ്വന്തമാക്കിയത്‌ തെറ്റായ രീതിയിലാണെന്നു കാണിച്ചു നിയമനടപടിക്ക്‌ ഒരുങ്ങുകയാണ്‌ അത്‌ലറ്റിക്കോ. 120 ദശലക്ഷം യൂറോ മുടക്കിയാണ്‌ ഗ്രീസ്‌മെനെ ബാഴ്‌സലോണ സ്വന്തമാക്കിയത്‌. 200 ദശലക്ഷം യൂറോയാണു ബാഴ്‌സ നല്‍കേണ്ടതെന്ന്‌് അത്‌ലറ്റിക്കോ വ്യക്‌തമാക്കി.

Ads by Google
Saturday 13 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW