Saturday, July 13, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.14 AM

എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന്‌ ഹാഫിസ്‌ സയിദ്‌ കോടതിയില്‍

ലാഹോര്‍: ഭീകരസംഘടനകള്‍ക്കു സാമ്പത്തികസഹായം സജ്‌ജമാക്കുന്നുവെന്നാരോപിച്ച്‌ ചുമത്തിയ കേസുകള്‍ക്കെതിരേ ജമാത്ത്‌ ഉദ്ദാവ തലവന്‍ ഹാഫിസ്‌ സയിദ്‌ കോടതിയില്‍. നിരോധിത ഭീകരസംഘടനകളുമായി ബന്ധമൊന്നുമില്ലാത്ത തനിക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്നാണ്‌ സയിദിന്റെ ഹര്‍ജിയുടെ ഉള്ളടക്കം.
കഴിഞ്ഞയാഴ്‌ചയാണ്‌ പാകിസ്‌താനിലെ പഞ്ചാബ്‌ പ്രവിശ്യാ സര്‍ക്കാരിന്റെ ഭീകരവിരുദ്ധ വിഭാഗം സയീദിനും ഉറ്റബന്ധു ഉള്‍പ്പെടെ 12 അനുയായികള്‍ക്കുമെതിരേ ഒന്നിലധികം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. ലാഹോര്‍, ഗുജ്‌റന്‍വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു സയിദിന്റേതടക്കം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചോളം സംഘടനകളാണ്‌ കേസിന്‍പ്രകാരം സംശയനിഴലിലുള്ളത്‌.
സാമൂഹികസേവന പ്രസ്‌ഥാനങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങള്‍ക്കു സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

Ads by Google
Saturday 13 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW