Friday, July 12, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 07.30 PM

റായ്ബറേലി കോച്ച് ഫാക്ടറി: കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍

Piyush Goyal , Rae Bareli coach factory

ന്യൂഡല്‍ഹി: റായ്ബറേലി കോച്ച് ഫാക്ടറി വിഷയത്തില്‍ കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി റെയില്‍ വെ മന്ത്രി പീയുഷ് ഗോയല്‍. 2014ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നവരെ ആധുനിക കോച്ച് ഫാക്ടറി ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ലെന്ന് അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

പദ്ധതിക്ക് അനുമതി 2007-08 കാലയളവില്‍ നല്‍കിയെങ്കിലും 2014ലാണ് ആദ്യ കോച്ച് നിര്‍മ്മിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ വരുന്ന വരെ അവിടെ ഒരു കോച്ചുപോലും നിര്‍മ്മിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കുകയോ ടെണ്ടര്‍ നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടില്ല. മോഡി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജീവനക്കാരെ നിയമിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമായി ആദ്യ കോച്ച് 2014ല്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞു.

നിര്‍മാണം പിന്നീട് വര്‍ധിപ്പിക്കുകയും 2017-18ഓടെ പ്രതിവര്‍ഷം 771 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്തു. അതിനു ശേഷവും പുതിയ എന്‍ജിനിയര്‍മാരെ നിയോഗിക്കുകയും പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും ചെയ്തു. ഇതോടെ 2018-19ല്‍ 1425 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഫാക്ടറിക്ക് കഴിഞ്ഞു.

പ്രതിവര്‍ഷം 5000 കോച്ചുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കോച്ച് നിര്‍മ്മാണ ഫാക്ടറിയായി അതിനെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാരിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ ലോകം മുഴുവന്‍ എത്തുന്ന സാഹചര്യമുണ്ടാകും. അതോടെ നിരവധിപ്പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW