Friday, July 12, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 07.01 PM

ചാക്കോച്ചന്റെ കൈകളില്‍ പുഞ്ചിരിതൂകി കിടക്കുന്ന ഇസ : ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Kunjako Boban, Picture, Son, Iza

മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കൈകളില്‍ പുഞ്ചിരിതൂകി കിടക്കുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റാഗ്രം പേജിലൂടെ പങ്കുവെച്ചത്. ഇസയുടെയും, ചാക്കോച്ചന്റെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തരിക്കുകയാണ്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയക്കും ചാക്കോച്ചനും ആണ്‍കുഞ്ഞ് പിറന്നത്. ഒരു കുഞ്ഞില്ലാതിരുന്നതിന്റെ വിഷമവും മാനസിക പ്രയാസവും കുത്തുവാക്കുകളും ഒക്കെകൊണ്ട് മടുത്ത ജീവിതത്തിലേക്കാണ് ഇസ എന്ന ഇസഹാക് ബോബന്‍ കുഞ്ചാക്കേയുടെ കടന്ന് വരവ്.

ഇസയുടെ മാമോദീസ കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമാ രംഗത്തുള്ളവരും സിഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആരാധകര്‍ക്കും തന്നെ പിന്തുണച്ച സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. ഭാര്യക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍ ഇങ്ങനെ കുറിച്ചു.

നിങ്ങള്‍ ഭൂമിയില്‍ ദൈവത്തിനെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, തൊട്ടറിഞ്ഞിട്ടുമുണ്ട് എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ചില മനുഷ്യരിലൂടെ, എന്നെ സ്‌നേഹിച്ചവരിലൂടെ, എന്നെ സഹായിച്ചവരിലൂടെ, എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചവരിലൂടെ, എനിക്കൊപ്പം നിന്നവരിലൂടെ, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചവരിലൂടെ...

അവര്‍ കാരണം എന്റെ ഭൂമിയിലെ സ്വര്‍ഗം ഇതാണ്...

എല്ലാവര്‍ക്കും നന്ദി......

Ads by Google
Friday 12 Jul 2019 07.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW