Friday, July 12, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 06.16 PM

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി, അഖിലിന് അടിയന്തിര ശസ്ത്രക്രിയ

University college, Protest

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ത്തിന് വഴിവെച്ചതെന്തന്ന കാരണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.

സംഘര്‍ഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ പങ്കെടുത്തുവെന്നും ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. 300 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്.

അതേസമയം നെഞ്ചിനു കുത്തേറ്റ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാലാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ബിഎ വിദ്യാര്‍ത്ഥിയായ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW