Friday, July 12, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 06.06 PM

വിലങ്ങുവെക്കുന്നതിനിടെ എസ്.ഐയെ കുത്തിയ ശേഷം ഓടി രക്ഷപെട്ടയാള്‍ കീഴടങ്ങി

uploads/news/2019/07/321369/si.jpg

മലപ്പുറം: അരീക്കോട് എസ്‌ഐ സി.കെ.നൗഷാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. കഞ്ചാവ് കേസിലെ പ്രതിയായ വിളയില്‍ സ്വദേശി കോര്‍നോത്ത് സമദാണ് മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവു വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നെത്തിയപ്പോഴായിരുന്നു കുത്തറ്റത്.

സമദിനെ കഞ്ചാവുമായി പിടികൂടി വിലങ്ങ് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐ ഇടതു കുത്തിയശേഷം കടന്നുകളയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.കെ.നൗഷാദിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

Ads by Google
Friday 12 Jul 2019 06.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW