Friday, July 12, 2019 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 04.42 PM

ലോകകപ്പ് സെമി തോല്‍വി : സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍

India, Sanjay Bangar, World Cup

ലണ്ടന്‍ : ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റ് പുറത്തായതോടെ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍. തോല്‍വിക്ക് പിന്നാലെ ടീമിന്റെ പരിശീലക സംഘത്തെ പിരിച്ചുവിടണമെന്ന് വിവിധയിടങ്ങളില്‍ നിന്നും അഭിപ്രായമുണര്‍ന്നിരുന്നു.

ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ നേതൃത്ത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കാലാവധി ലോകകപ്പോടെ അവസ്സാനിക്കേണ്ടതാണ്. എന്നാല്‍ 45 ദിവസം കൂടി ബിസിസിഐ കാലാവധി നീട്ടിനല്‍കിയിട്ടിണ്ട്.

ബൗളിങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ പ്രകടന്നത്തില്‍ ബിസിസിഐ തൃപ്ത്താരാണ്. എന്നാല്‍ ബാറ്റിങ് യൂണിറ്റില്‍ ബിസിസിഐക്ക് അതൃപ്ത്തിയുണ്ട്. ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ഒരു താരത്തെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ബംഗാറിന് വിനയായിരിക്കുന്നത്.

മധ്യനിരയില്‍ താരങ്ങളെ മാറ്റി പരീക്ഷിക്കുന്നത് ലോകകപ്പില്‍ മാത്രമല്ല കഴിഞ്ഞ കുറെ കാലമായി ടീമിന് തലവേദനയാണ്. ഇതിന് ഒരു പരിഹാരം കാണ്ണുന്നതില്‍ ബംഗാര്‍ പരാജയപ്പെട്ടുവെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു.

വിജയ് ശങ്കര്‍ പരിക്കേറ്റ് ടിമീന് പുറത്താകുന്നതിന് തൊട്ടുമുന്‍പുവരെ താരം ഫിറ്റായിരുന്നുവെന്നാണ് ബംഗാര്‍ അറിയിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളെല്ലാം ബംഗാറിന് തിരിച്ചടിയായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW