Friday, July 12, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 04.01 PM

'ഓം' കാരത്തിന്റേയും പ്രണവത്തിന്റേയും പൊരുള്‍

OM MANTRA

'ഓം' എന്നത് ഈശ്വരന്റെ ശരിയായ നാമമാണ്. ഈ പേരില്‍ നിന്നാണ് ഈശ്വരന്റെ മറ്റെല്ലാ പേരുമുണ്ടായത്. ആ ഈശ്വരന്റെ പേര് 'പ്രണവം' എന്നാണ്. 'ഓ'മിനെ എന്തുകൊണ്ട് പ്രണവം എന്ന് വിളിക്കുന്നു? 'ഓ'മിന് '9' പ്രധാന രൂപങ്ങളുള്ളതിനാല്‍ അതിനെ പ്രണവമെന്ന് വിളിക്കുന്നു. മൂന്നക്ഷരങ്ങള്‍ (അ, ഉ, മ) ചേര്‍ന്നുണ്ടായ 'ഓ'മില്‍ ഈശ്വരന്റെ ഒമ്പത് വിശേഷ നാമങ്ങളുണ്ട്. അത് ഏതെല്ലാമാണെന്ന് നോക്കാം.

1. വിശ്വത്തെ തന്റെ തേജസ്സുകൊണ്ട് പ്രകാശിപ്പിക്കുന്നതുകൊണ്ട് ഈശ്വരനെ 'വിരാട്' എന്ന് വിളിക്കുന്നു.
2. ജ്ഞാനസ്വരൂപനും, സര്‍വ്വജ്ഞനും പ്രാപിക്കാന്‍ യോഗ്യനുമായതുകൊണ്ട് ഈശ്വരനെ 'അഗ്നി' എന്ന് പറയുന്നു.
3. ആകാശം തുടങ്ങിയ എല്ലാ ഭൂതങ്ങളും ആരിലാണോ പ്രവേശിച്ച് സ്ഥിതി ചെയ്യുന്നത് ആ ഈശ്വരനെ 'വിശ്വന്‍' എന്ന് വിളിക്കുന്നു.

4. സൂര്യന്‍ തുടങ്ങിയ ലോകങ്ങള്‍ ആരില്‍നിന്നാണോ ഉത്ഭവിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത് ആ ഈശ്വരനെ 'ഹിരണ്യ ഗര്‍ഭന്‍' എന്ന് വിളിക്കുന്നു.
5. ചരവും, അചരവുമായ ലോകത്തെ ധരിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ബലശാലിയായതുകൊണ്ട് ഈശ്വരനെ 'വായു' എന്ന് വിളിക്കുന്നു.

6. സ്വയം പ്രകാശിക്കുന്നവനും, സൂര്യന്‍ തുടങ്ങിയ ലോകങ്ങളെ പ്രകാശിപ്പിക്കുന്നവനുമാകയാല്‍ ഈശ്വരനെ 'തൈജസന്‍' എന്ന് വിളിക്കുന്നു.
7. സത്യം, ജ്ഞാനം, ധനം തുടങ്ങിയ സകല ഐശ്വര്യങ്ങളുടേയും അധിപതിയായതിനാല്‍ പരമാത്മാവിനെ ഈശ്വരന്‍ എന്ന് വിളിക്കുന്നു.

8. ഒരിക്കലും നാശമില്ലാത്തതിനാല്‍ ഈശ്വരനെ 'ആദിത്യന്‍' എന്ന് വിളിക്കുന്നു.
9. യഥാര്‍ത്ഥ ജ്ഞാനത്തോടുകൂടിയതും എല്ലാം അറിയുന്ന സര്‍വ്വജ്ഞനുമായതുകൊണ്ട് ഈശ്വരനെ 'പ്രാജ്ഞന്‍' എന്ന് വിളിക്കുന്നു.

അ- വിരാട്, അഗ്നി, വിശ്വന്‍
ഉ- ഹിരണ്യ ഗര്‍ഭന്‍, വായു, തൈജസന്‍
മ- ഈശ്വരന്‍, ആദിത്യന്‍, പ്രാജ്ഞന്‍
അല്ലയോ ജീവാത്മാവോ നീ ഈശ്വര ദര്‍ശനമാണ് കാംക്ഷിക്കുന്നതെങ്കില്‍ 'ഓ'മിനെ സ്മരിക്കൂ. അര്‍ത്ഥമറിഞ്ഞുള്ള ജപം മുക്തി നല്‍കും. കാര്യകാരണങ്ങളെ അറിയലാണ് പൂര്‍ണ്ണ ദര്‍ശ
നം. ഈശ്വരനെ പ്രാപിക്കാന്‍ 'ഓ'മിനെ സ്മരിക്കൂ!

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ) മൊ: 9447343273

Ads by Google
Friday 12 Jul 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW