Friday, July 12, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 03.01 PM

ഫൈനലിലെത്തുമെന്ന് ഉറപ്പിച്ച് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തില്ല: ഇംഗ്ലണ്ടില്‍ കുടുങ്ങി ടീം ഇന്ത്യ!

ICC World Cup 2019,  Team India

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ലോകകിരീടം ഉയര്‍ത്തുന്നത് സ്വപ്നം കണ്ടത് ആരാധകര്‍ മാത്രമല്ല ഇന്ത്യന്‍ ടീമുമാണ്. ലോകകപ്പ് ഫൈനല്‍ വരെ എത്തുമെന്ന് ഇന്ത്യന്‍ ടീം ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുകയായിരുന്നു.

ലോകകപ്പില്‍ നിന്നുള്ള അപ്രതീക്ഷിത പുറത്താകലോടെ ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനല്‍ മത്സരം വരെ ഇംഗ്ലണ്ടില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യ സെമിയില്‍ പുറത്തായതോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് സാധിച്ചില്ല.

ICC World Cup 2019,  Team India

ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ ബിസിസിഐ തിരികെ പോരാനുള്ള വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നില്ല. ഇതോടെയാണ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംണ്ടില്‍ കുടുങ്ങുമെന്ന് അവസ്ഥയായത്. സെമി ഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബിസിസിഐ ശ്രമിച്ചത്. ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. അടുത്തതായി വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്.

Ads by Google
Friday 12 Jul 2019 03.01 PM
Ads by Google
Loading...
LATEST NEWS
TRENDING NOW