Friday, July 12, 2019 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 03.07 PM

നടി പൂജ ബത്ര വീണ്ടും വിവാഹിതയാകുന്നു, വരന്‍ ബോളിവുഡ് താരം നവാബ്

Pooja batra , Nawab shah , Celebrity marriage

ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര വിവാഹിതയാകുന്നു. നടന്‍ നവാബ് ഷായെയാണ് പൂജ വിവാഹം കഴിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നാണ് പുതിയ വാര്‍ത്ത. പരസ്പരം മോതിരം കൈമാറിയ ഇരുവരും വിവാഹ നിശ്ചയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അടുത്തമാസം ഇരുവരും വിവാഹതിരാകും.

സൈക്കോളിക്കല്‍ ത്രില്ലറായ മിറര്‍ ഗെയിം(2017) എന്ന ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി അഭിനയിച്ചത്. നവാബുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്.

വരന്‍ നവാബ് ഷാ മലയാളികള്‍ക്കും പരിചിതനാണ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

2003 ഫെബ്രുവരി 9ന് ഡോക്ടറായ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചല്‌സിലില്‍ ആണ് താമസിച്ചിരുന്നത്. എന്നാല്‍ പൊരുത്തപ്പെടാനാവാത്ത സാഹചര്യത്തില്‍ അസ്വാരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് വിവാഹ മോചനം നേടി.

1997ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. അനില്‍ കപൂര്‍, തബു എന്നിവര്‍ക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ഏറെ ശ്രദ്ധ നേടുകയുണ്ടായി.

ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മലയാളം തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാനിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

View this post on Instagram

Man Crush Everyday @nawwabshah

A post shared by Pooja Batra (@poojabatra) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW