Friday, July 12, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.30 PM

ഹിമാചല്‍ പ്രദേശിൽ സര്‍വീസ് സെന്ററുകള്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്

royal enfield oepned service centre in himachal

ലേയിലേക്കും ഹിമാലയന്‍ മലനിരകളിലേക്കും റോയല്‍ എന്‍ഫീല്‍ഡുമായി പോകുന്നവർക്ക് ഇനി ധൈര്യമായി യാത്ര ചെയ്യാം. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിൽ പുതിയ സര്‍വീസ് സെന്ററുകള്‍ തുറന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ലാഹോല്‍-സ്പിതി ജില്ലയിലെ കാസ, കെയ്‌ലോംഗ് എന്നിവിടങ്ങളിലാണ് സര്‍വീസ് സെന്ററുകള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് സെന്ററുകളുടെ എണ്ണം 943 ആയി വര്‍ധിച്ചു.

മുഴുവന്‍ സേവനങ്ങളും പുതിയ സര്‍വീസ് സെന്ററുകള്‍ വാഗ്ദാനം ചെയ്യുന്നു. പരിശീലനം ലഭിച്ച അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ടെക്‌നീഷ്യന്‍മാരായിരിക്കും ഇവിടെയുള്ളത്. 1500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് അംഗീകൃത സര്‍വീസ് സെന്ററുകള്‍. നാല് സര്‍വീസ് ബേ ഉണ്ടായിരിക്കും. പുതിയ സര്‍വീസ് സെന്ററുകള്‍ തുറന്നതിലൂടെ ഇതുവഴി യാത്ര ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്വാധീനം വര്‍ധിപ്പിക്കാനും സാധിക്കും.

റോയല്‍ എന്‍ഫീല്‍ഡുകളില്‍ ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ബിസിനസ് മേധാവി ഷാജി കോശി പറഞ്ഞു. ഏറ്റവും ദുഷ്‌ക്കരമായ ഭൂപ്രദേശങ്ങളിലും ഉയര്‍ന്ന സ്ഥലങ്ങളിലും റൈഡര്‍മാര്‍ക്ക് ആവശ്യത്തിന് പിന്തുണ ലഭിക്കുന്നു എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW