Friday, July 12, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.05 PM

ലോകത്തിലെ ഏറ്റവും വരുമാനമുള്ള സെലിബ്രറ്റി ടെയ്‌ലര്‍ സിഫ്റ്റ്; വരുമാനം 18.5 കോടി ഡോളര്‍

uploads/news/2019/07/321323/tyler-swift.jpg

ടെയ്ലര്‍ സ്വിഫ്റ്റ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. കെയ്ലി ജെന്നറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. റാപ്പര്‍ കന്യെയാണ് മൂന്നാംസ്ഥാനത്തുള്ളത്. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. 2016-ലും താരം ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. അന്ന് 17 കോടി ഡോളറായിരുന്നു ടെയ്ലര്‍ സ്വിഫ്റ്റിന്റെ സമ്പാദ്യം.

നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍ സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താരവുമായ കെയ്ലി ജെന്നര്‍ക്ക് 17 കോടി ഡോളറാണ് സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനം നേടിയ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയിലും കെയ്ലി ജെന്നര്‍ ഈ വര്‍ഷമാദ്യം ഒന്നാമതെത്തിയിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ ഗായകന്‍ റാപ്പര്‍ കന്യെയ്ക്ക് 12 കോടി ഡോളറാണ് ആകെ സമ്പാദ്യം. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്

Ads by Google
Friday 12 Jul 2019 01.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW