Friday, July 12, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 11.51 AM

എനിക്കിനി സമാധാനത്തോടെ മരിക്കാമെന്ന് ശ്വേത വിനോദ്, രണ്‍വീര്‍ സിങ്ങിനോടൊപ്പം സെല്‍ഫിയെടുക്കാന്‍ നടി കാത്തിരുന്നത് മണിക്കൂറുകള്‍

Swetha Vinod, Ranveer singh

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് രണ്‍വീര്‍ സിങ്ങ്. വിവാഹശേഷം രണ്‍വീര്‍ സിങ്ങും ഭാര്യയും നടിയുമായ ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ചിത്രമാണ് '83' . കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവായാണ് രണ്‍വീര്‍ എത്തുന്നത്. ഇപ്പോള്‍ രണ്‍വീറും ഒരു മലയാളി നടിയും തമ്മിലുള്ള സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇര, മേരേ പ്യാരി ദേശ്വാസിയോം, ഇക്കയുടെ ശകടം, മായാനദി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളി നടിയായ ശ്വേത വിനോദാണ് രണ്‍വീറിനൊപ്പം സെല്‍ഫിയെടുത്ത് താരമായത്. എന്നാല്‍ തന്റെ ഇഷ്ടതാരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ താന്‍ കുറച്ച് കഷ്ടപ്പെട്ടെന്ന് പറയുകയാണ് ശ്വേത. പുലര്‍ച്ചെ നാലേമുക്കാലിന് ഷൂട്ട് തീര്‍ന്ന് രണ്‍വീര്‍ വസ്ത്രം മാറുവാനായി പോയി. രണ്‍വീര്‍ മേക്കപ്പും കോസ്റ്റ്യൂമും മാറ്റി വരുന്നതു വരെ ശ്വേത കാത്തു നിന്നു. എന്നാല്‍ കോസ്റ്റ്യൂം മാറി രണ്‍വീര്‍ പുറത്തെത്തിയ സമയത്ത് സംവിധായകന്‍ ശ്വേതയെ വിളിച്ചു.

രണ്‍വീര്‍ അപ്പോഴേക്കും മുറിയില്‍ നിന്നു പുറത്തേക്കും പോയി. മണിക്കൂറുകളോളം കാത്തു നിന്നിട്ടും ആഗ്രഹം സാധിച്ചില്ലല്ലോയെന്ന് വിഷമിച്ച് നിന്ന ശ്വേതയെ എല്ലാവരും നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്തു. അപ്പോള്‍ രണ്‍വീര്‍ ശ്വേതയ്ക്കായി കാത്തു നില്‍ക്കുകയായിരുന്നു. ഷൂട്ടിനിടയില്‍ പല തവണ കൂടെ നിന്ന് ഒരു സെല്‍ഫിയെടുക്കണമെന്ന ആഗ്രഹം ശ്വേത പറഞ്ഞിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്നു വളരെയധികം ക്ഷീണിതനായിട്ടും തന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്തു നിന്ന രണ്‍വീറിനെ കണ്ട് താന്‍ ആവേശഭരിതയായെന്നും ശ്വേത പറയുന്നു.

'എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്... രണ്‍വീര്‍.. നല്ല മനുഷ്യനാണ് നിങ്ങള്‍...ഇതിന് ഒരുപാട് നന്ദി... ഈ ഫോട്ടോ ഞാനെന്റെ ജീവനെപ്പോലെ സൂക്ഷിക്കും...' - ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ശ്വേത കുറിച്ചു.

Ads by Google
Friday 12 Jul 2019 11.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW