Friday, July 12, 2019 Last Updated 29 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

നവോദയയില്‍ ആറാം ക്ലാസ്‌ പ്രവേശനം

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയങ്ങളിലെ 2020-21 വര്‍ഷത്തെ ആറാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണെന്നതാണ്‌ നവോദയ വിദ്യാലയങ്ങളുടെ പ്രത്യേകത.
കേരളത്തില്‍ എല്ലാ ജില്ലയിലും നവോദയ വിദ്യാലയങ്ങളുണ്ട്‌. അതതു ജില്ലകളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ്‌ ഈ വര്‍ഷം അപേക്ഷിക്കാവുന്നത്‌. മൂന്ന്‌, നാല്‌ ക്ലാസ്സുകളിലും അംഗീകൃത സ്‌കൂളുകളില്‍ പഠിച്ച്‌ ജയിച്ചവരാകണം. 2007 മേയ്‌ ഒന്നിനും 2011 ഏപ്രില്‍ 30നും (ഇരു തീയതികളും ഉള്‍പടെ) ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
സെപ്‌റ്റംബര്‍ 15-നകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. വെബ്‌സൈറ്റ്‌: www.navoadya.gov.in ജനുവരി 11-ന്‌ പ്രവേശന പരീക്ഷ നടത്തും. സീറ്റുകളില്‍ 75 ശതമാനം ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുള്ളതാണ്‌. മൂന്നില്‍ ഒന്ന്‌ സീറ്റുകളില്‍ പെണ്‍കുട്ടികള്‍ക്കാണ്‌ പ്രവേശനം. പട്ടിക ജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക്‌ നിയമപ്രകാരമുള്ള സംവരണമുണ്ട്‌.

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW