Friday, July 12, 2019 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

തുണിത്തര കയറ്റുമതി വര്‍ധിച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ധിച്ചുവെന്നു കേന്ദ്ര സര്‍ക്കാര്‍. 2016-17 മുതല്‍ 2018-19 വരേയുള്ള കാലയളവില്‍ കയറ്റുമതി 6.6 ശതമാനം വര്‍ധിച്ചതായി മന്ത്രി സ്‌മൃതി ഇറാനി രാജ്യസഭയില്‍ അറിയിച്ചു.
തുണിത്തരങ്ങളുടെ കയറ്റുമതി 2016-17-ല്‍ 1800 കോടി ഡോളറായിരുന്നത്‌ 2018-19-ല്‍ 2045 കോടി ഡോളറായി വര്‍ധിച്ചു. തുണിവ്യവസായത്തിനു പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നു. സംസ്‌ഥാന നികുതിയില്‍ റിബേറ്റ്‌ നല്‍കുന്ന പാക്കേജ്‌ ഇക്കഴിഞ്ഞ മാര്‍ച്ച്‌ ആറ്‌ വരെ നിലനിന്നിരുന്നു. അതിനു ശേഷം പുതിയ റിബേറ്റ്‌ പാക്കേജ്‌ നിലവില്‍ വന്നു. മാര്‍ക്കറ്റ്‌ ആക്‌സസ്‌ ഇനീഷ്യേറ്റീവ്‌ സ്‌കീം വഴി കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കുന്നുണ്ട്‌.
നിര്‍മാതാക്കളായ കയറ്റുമതിക്കാര്‍ക്ക്‌ മാത്രം നല്‍കിയിരുന്ന പലിശ തുല്യതാ സ്‌കീമിന്റെ ആനുകൂല്യം ജനുവരി രണ്ടു മുതല്‍ കച്ചവടക്കാരായ കയറ്റുമതിക്കാര്‍ക്കും നല്‍കിത്തുടങ്ങിയതായും എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW