Friday, July 12, 2019 Last Updated 22 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.18 AM

നൈജീരിയയും സെനഗലും നേഷന്‍സ്‌ കപ്പ്‌ സെമിയില്‍

കെയ്‌റോ: ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി നൈജീരിയ ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. ഇന്നലെ നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു നൈജീരിയയുടെ ജയം.
ഈജിപ്‌തിനെ അട്ടിമറിച്ച്‌ ക്വാര്‍ട്ടറില്‍ എത്തിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 27-ാം മിനിറ്റില്‍ തന്നെ നൈജീരിയ മുന്നിലെത്തിയിരുന്നു. സാമുവല്‍ ചുക്വിസിയായിരുന്നു സ്‌കോറര്‍.എന്നാല്‍ 71-ാം മിനിറ്റില്‍ ബൊംഗാനി സുംഗുവിലൂടെ സമനില പിടിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 89-ാം മിനിറ്റില്‍ വില്യം ഇകോങ്‌ നൈജീരിയയുടെ വിജയഗോള്‍ നേടി.
ആദ്യ ക്വാര്‍ട്ടറില്‍ ബെനിനെ ഒരു ഗോളിനു തോല്‍പിച്ചു സെനഗലും സെമിയില്‍ കടന്നു. 69-ാം മിനിറ്റില്‍ ഇദ്രിസ ഗ്യുയെയാണ്‌ ഗോള്‍ നേടിയത്‌.

Ads by Google
Friday 12 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW