Friday, July 12, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

കമ്മിഷണറേറ്റും കേന്ദ്രപദവികളുമില്ല; ഐ.പി.എസുകാര്‍ക്കു മോഹഭംഗം

uploads/news/2019/07/321167/ips120719a.jpg

തിരുവനന്തപുരം : കേന്ദ്ര സായുധ സേനകളിലെ ഉയര്‍ന്ന തസ്‌തികകളില്‍ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷന്‍ നിയമനം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്‌ഥാനത്തെ ഐ.പി.എസുകാരുടെ വലിയ സ്വപ്‌നം പൊലിഞ്ഞു.

താക്കോല്‍സ്‌ഥാനങ്ങളില്‍ കണ്ണുവച്ച്‌ ചരടുവലിക്കുന്നതിനിടെയാണ്‌ കേന്ദ്രത്തിന്റെ അപ്രതീക്ഷിതനീക്കം. ഐ.ജിമാരെ തലവന്മാരാക്കി ജുഡീഷ്യല്‍ അധികാരത്തോടെ കമ്മിഷണറേറ്റുണ്ടാക്കാന്‍ തീരുമാനിച്ചതു സി.പി.ഐയുടെ എതിര്‍പ്പിനെത്തുടര്‍ന്നു കടലാസിലൊതുങ്ങുകയും ചെയ്‌തു.

ബി.എസ്‌.എഫ്‌, സി.ആര്‍.പി.എഫ്‌, സി.ഐ.എസ്‌.എഫ്‌, ഐ.ടി.ബി.പി, സശസ്‌ത്ര സീമാബല്‍ എന്നീ കേന്ദ്രസേനകളിലെ ഉയര്‍ന്ന പദവികള്‍ ഐ.പി.എസുകാര്‍ കുത്തകയാക്കിയിരുന്നു. പലരും അത്തരം സ്‌ഥാനങ്ങള്‍ സ്വപ്‌നംകണ്ടു കഴിയുന്നതിനിടെയാണ്‌ ഐ.ജിമാര്‍ക്കും താഴെയുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തിയ കേന്ദ്രതീരുമാനം ഇടിത്തീയായത്‌. തിരുവനന്തപുരം കമ്മിഷണര്‍ ദിനേന്ദ്ര കശ്യപ്‌ ഐ.ജി. റാങ്കില്‍ അടുത്തമാസം സി.ബി.ഐയില്‍ ചുമതലയേല്‍ക്കും. പിന്നീട്‌ അവസരങ്ങളുണ്ടാകില്ല.

കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ ഐ.പി.എസ്‌. അസോസിയേഷന്‍ തീരുമാനിച്ചെങ്കിലും അസോസിയേഷന്‍ സെക്രട്ടറി ആരാണെന്നു തിട്ടമില്ലാത്ത സ്‌ഥിതിയുണ്ടായി. യോഗം വിളിക്കുന്നതിന്‌ അസോസിയേഷന്‍ സെക്രട്ടറിയും തിരുവനന്തപുരം മുന്‍ കമ്മിഷണറുമായ പി. പ്രകാശിനെ അനേ്വഷിച്ചപ്പോഴാണ്‌ അദ്ദേഹം ഒഴിഞ്ഞെന്നറിഞ്ഞത്‌.

ഇപ്പോഴത്തെ കമ്മിഷണര്‍ സഞ്‌ജയ്‌ കുമാര്‍ ഗുരുദിനാണ്‌ സെക്രട്ടറിയെന്നു കണ്ടെത്തി യോഗം വിളിക്കാന്‍ നീക്കം നടത്തുന്നു. മുഖ്യമന്ത്രി 16-നു തലസ്‌ഥാനത്ത്‌ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്‌. അതോടനുബന്ധിച്ച്‌ അസോസിയേഷന്‍ യോഗവും ചേരും. ഇതരസംസ്‌ഥാനങ്ങളിലെ ഐ.പി.എസ്‌. അസോസിയേഷനുകളെയും പ്രതിഷേധങ്ങളില്‍ പങ്കെടുപ്പിക്കും.

കേന്ദ്ര സായുധസേനകളുടെ തലപ്പത്ത്‌ ഐ.പി.എസുകാര്‍ ഡെപ്യൂട്ടേഷനിലെത്തുന്ന രീതി അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്‌തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എതിര്‍പ്പ്‌ വിലപ്പോയില്ല.

ഉയര്‍ന്ന തസ്‌തികകളുടെ 25 ശതമാനത്തിലപ്പുറം ഐ.പി.എസുകാര്‍ക്കോ മിലിട്ടറി ഓഫീസര്‍മാര്‍ക്കോ നല്‍കരുതെന്നായിരുന്നു തീരുമാനം. ഇതു കണക്കിലെടുക്കുമ്പോള്‍ ഐ.ജിക്കു മുകളിലുള്ളവര്‍ക്കു മാത്രമേ ഡെപ്യൂട്ടേഷന്‍ ലഭിക്കൂ. ഐ.എ.എസുകാരടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ ശിപാര്‍ശയും ഈ രീതിയിലാണ്‌.

എസ്‌. നാരായണ്‍

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW