Friday, July 12, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

ആന്തൂര്‍: ആത്മഹത്യക്കു കാരണം തേടി പോലീസ്‌; അന്വേഷണം പുതിയ ദിശയില്‍

uploads/news/2019/07/321161/k6.jpg

കണ്ണൂര്‍ : ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിന്റെ ദിശ മാറുന്നു.
ഭാര്യ ബീന, പാര്‍ഥ ബില്‍ഡേഴ്‌സ്‌ മാനേജര്‍ സജീവന്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന ലഭിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ ഗ്രൂപ്പുകളില്‍ സാജന്റെ കുടുംബത്തെ അവഹേളിച്ചു ശക്‌തമായി പ്രചാരണം നടക്കുകയാണ്‌. അതേസമയം, അന്വേഷണം വഴിതെറ്റിച്ചു പാര്‍ട്ടിയെ രക്ഷിക്കുന്നതിനു ഭരണാനുകൂല പോലീസ്‌ ഉദ്യോഗസ്‌ഥരെ ഉപയോഗിച്ചുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്‌.
സാജന്റെ മരണത്തിനു കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പിസവും നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഈഗോയുമാണെന്ന മുന്‍ നിലപാടില്‍ ഭാര്യ ബീനയും കുടുംബാംഗങ്ങളും ഉറച്ചുനില്‍ക്കുകയാണ്‌. കഴിഞ്ഞ ദിവസം ബീനയുടേയും സാജന്റെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്റേയും ചില ജീവനക്കാരുടേയും മൊഴിയെടുത്തിരുന്നു.
മൊഴികളുടെ അടിസ്‌ഥാനത്തില്‍ നഗരസഭയുടെ വീഴ്‌ചമാത്രമാണ്‌ ആത്മഹത്യയിലേക്കു നയിച്ചതെന്ന നിഗമനത്തിലെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സാജന്റെ പേരിലെടുത്തതും അടുത്ത ബന്ധു ഉപയോഗിക്കുന്നതുമായ സിം കാര്‍ഡിലേക്കു കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന 2000 ലേറെ ഫോണ്‍ കോളുകള്‍ കണ്ടെത്തിയെന്നു കാട്ടിയാണ്‌ പുതിയ ദിശയില്‍ പോലീസ്‌ അന്വേഷണം നീങ്ങുന്നത്‌.
വിളികളെല്ലാം ഒരേ നമ്പറില്‍നിന്നാണു വന്നത്‌. ഇതു സാജനുമായി ഏറെ അടുപ്പമുള്ള ഒരാളുടെ നമ്പറാണ്‌. കോളുകള്‍ വന്ന സമയവും സംശയം ജനിപ്പിക്കുന്നതായാണ്‌ അന്വേഷണസംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. ഫോണ്‍ വിളിച്ചയാളില്‍നിന്നു പോലീസ്‌ മൊഴിയെടുത്തിട്ടുണ്ട്‌.

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW