Friday, July 12, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.10 AM

തമിഴ്‌നാട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെ 42 പേരെ അടിമപ്പണിയില്‍നിന്ന്‌ മോചിപ്പിച്ചു

uploads/news/2019/07/321123/d4.jpg

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം, വെല്ലൂര്‍ ജില്ലകളില്‍ അടിമപ്പണി ചെയ്‌തിരുന്ന കുട്ടികള്‍ ഉള്‍പ്പടെ 42 തൊഴിലാളികളെ മോചിപ്പിച്ചു. "റിലീസ്‌ ബോണ്ടഡ്‌ ലേബേഴ്‌സ്‌ അസോസിയഷന്‍" എന്ന സംഘടന നല്‍കിയ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ മോചിതരായത്‌.
കാഞ്ചീപുരം വെല്ലൂര്‍ ജില്ലകളിലെ സബ്‌കലക്‌ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്‌. കാഞ്ചീപുരത്ത്‌ നിന്ന്‌ 19 കുട്ടികള്‍ അടക്കം 28 പേരെയും വെല്ലൂരില്‍ നിന്ന്‌ 14 പേരെയുമാണ്‌ മോചിപ്പിച്ചത്‌. അടിമപ്പണിയില്‍നിന്നു മോചിതനായ വൃദ്ധന്‍ ഉദ്യോഗസ്‌ഥരുടെ കാലില്‍ വീണ്‌ നന്ദി പറയുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി.
9000 മുതല്‍ 25,000 വരെ രൂപ കടം നല്‍കിയ ശേഷം രണ്ടു മുതല്‍ 15 വര്‍ഷം വരെ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നതാണ്‌ ഇവിടുത്തെ രീതി. ജോലി സമയത്ത്‌ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ്‌ ജോലി ചെയ്‌തിരുന്നത്‌. തങ്ങളുടെ കുട്ടികള്‍ക്ക്‌ സ്‌കൂളുകളില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഞങ്ങളെ പട്ടിണിക്കിട്ട്‌ അടിമപ്പണി ചെയ്യിക്കുമ്പോള്‍ അവര്‍ ഭക്ഷണവും കഴിച്ച്‌ വിശ്രമിച്ചു. ഈ അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടി. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ്‌ തങ്ങള്‍ക്ക്‌ കൂലിയായി ലഭിച്ചിരുന്നതെന്നും തൊഴിലാളികള്‍ വെളിപ്പെടുത്തി. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Ads by Google
Friday 12 Jul 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW