Friday, July 12, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

ഇംഗ്ലണ്ട്‌-ന്യൂസിലന്‍ഡ്‌ ഫൈനല്‍

uploads/news/2019/07/321113/in2.jpg

ബിര്‍മിങ്‌ഹാം: ഞായറാഴ്‌ച ലോര്‍ഡ്‌സില്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ കാത്തിരിക്കുന്നത്‌ പുതിയ അവകാശികളെ. അന്നു നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇരുവരും ഇതുവരെ ലോകചാമ്പ്യന്മാരായിട്ടില്ല.
ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തറപറ്റിച്ചാണ്‌ ഇംഗ്ലണ്ട്‌ ഫൈനലിലെത്തിയത്‌. 224 റണ്‍സ്‌ വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ 107 പന്ത്‌ ബാക്കിനില്‍ക്കെ രണ്ടുവിക്കറ്റ്‌ നഷ്‌ടത്തില്‍ അനായാസം ലക്ഷ്യം കണ്ടു. ഓപ്പണിങ്‌ കൂട്ടുകെട്ടില്‍ 124 റണ്‍സ്‌ അടിച്ചുകൂട്ടിയ ജേസണ്‍ റോയിയും(85) ജോണി ബെയര്‍സ്‌റ്റോ(34)യുമാണ്‌ ഇംഗ്ലീഷ്‌ ജയം അനായാസമാക്കിയത്‌. എട്ടോവറില്‍ 20 റണ്‍സ്‌ മാത്രം വഴങ്ങി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ക്രിസ്‌ വോക്‌സാണ്‌ ഓസ്‌ട്രേലിയയെ തകര്‍ത്തത്‌. ആദ്യ സെമിയില്‍ ഇന്ത്യയെ തോല്‍പിച്ചാണ്‌ ന്യൂസിലന്‍ഡ്‌ തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ കടന്നത്‌.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW