Friday, July 12, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

തങ്ങളുടെ കപ്പല്‍ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന്‌ ബ്രിട്ടന്‍

ലണ്ടന്‍/ദുബായ്‌: ഹോര്‍മൂസ്‌ കടലിടുക്കിലൂടെ കടന്നുപോയ തങ്ങളുടെ വാണിജ്യകപ്പല്‍ തടയാന്‍ ഇറാന്‍ കപ്പലുകള്‍ വിഫലശ്രമം നടത്തിയെന്ന്‌ ബ്രിട്ടന്‍. ബ്രിട്ടീഷ്‌ ഹെറിറ്റേജ്‌ എന്ന കപ്പല്‍ തടയാന്‍ മൂന്ന്‌ ഇറാനിയന്‍ കപ്പലുകള്‍ ശ്രമിച്ചെന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാരിനെ ഉദ്ധരിച്ച്‌ റഷ്യന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇറാനിയന്‍ കപ്പലുകള്‍ക്കും ബ്രിട്ടീഷ്‌ ഹെറിറ്റേജിനും മധ്യേ യുദ്ധ ടാങ്കര്‍ വിന്യസിക്കാന്‍ തങ്ങള്‍ നിര്‍ബന്ധതിരായെന്നും യു.കെ. പറഞ്ഞു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍ തങ്ങളുടെ പട്രോള്‍ ബോട്ടുകള്‍ പതിവു ചുമതല നിര്‍വഹിക്കുകമാത്രമാണ്‌ ചെയ്‌തതെന്നു വ്യക്‌തമാക്കി.
ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം പൂര്‍വാധികം വഷളായിരിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ സംഭവിവകാസങ്ങള്‍. ബുധനാഴ്‌ച സിറിയയിലേക്കു പോയ ഇറാന്റെ എണ്ണ ടാങ്കര്‍ ജിബ്രാള്‍ട്ടര്‍ അധികൃതരും ബ്രിട്ടീഷ്‌ റോയല്‍ മറീന്‍സും പിടിച്ചെടുത്തതിനെത്തുടര്‍ന്ന്‌ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ ഹാസന്‍ റൂഹാനി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW