Friday, July 12, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

പാകിസ്‌താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ , ഇമ്രാന്റെയും നവാസിന്റെയും പാര്‍ട്ടികളെ വിമര്‍ശിച്ച്‌ ഐ.എം.എഫ്‌.

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, മുന്‍പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ എന്നിവരെയും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടികളെയും വിമര്‍ശിച്ച്‌ രാജ്യാന്തര നാണയനിധി(ഐ.എം.എഫ്‌).
രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന്‌ ഉചിതമായ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇമ്രാന്റെ പാകിസ്‌താന്‍ തെഹ്‌രീക്‌ ഇന്‍സാഫ്‌(പി.ടി.ഐ) പാര്‍ട്ടി പരാജയപ്പെട്ടെന്ന്‌ ഐ.എം.എഫ്‌. കുറ്റപ്പെടുത്തി. അഴിമതിക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.
വരുമാനച്ചോര്‍ച്ച തടയാനായി ഊര്‍ജ, പാചകവാതക നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്‌തില്ലെന്നും ഐ.എം.എഫ്‌. ചൂണ്ടിക്കാട്ടി. നവാസ്‌ ഷെരീഫിന്റെ പാകിസ്‌താന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിന്‌ ഉത്തരവാദികളാണെന്നും ഐ.എം.എഫ്‌. കുറ്റപ്പെടുത്തി.
അസന്തുലിതമായ നയങ്ങളും അപൂര്‍ണമായ പരിഷ്‌കാരങ്ങളും സമ്പദ്‌വ്യവസ്‌ഥയെ തകര്‍ത്തതായും ഐ.എം.എഫ്‌. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW