Thursday, July 11, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 04.49 PM

വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല... നെടുങ്കണ്ടത്തെ ഇടിമുറിയുടെ ഉള്‍ക്കാഴ്ചകള്‍ ഇങ്ങനെ...

uploads/news/2019/07/321094/nedumgandam.jpg

വാതില്‍ അടച്ചു കഴിഞ്ഞാല്‍ ആ നാലു ചുവരുകള്‍ക്ക് വെളിയില്‍ അത് പോകില്ല. മൂന്നാം മുറയ്ക്കായ പ്രത്യേകം തയ്യാറാക്കിയ മുറി. അവിടെ എന്തു നടക്കുന്നുവെന്ന് ആ ചുവരുകള്‍ക്ക് മാത്രം അറിയാം.

രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക... ഒരു തകരപ്പെട്ടി... ആറ് പ്ലാസ്റ്റിക് കസേരകള്‍... ഇരുമ്പില്‍ തീര്‍ത്ത കസേര... ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി... തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ഇടിമുറി ആണിത്. ഇവിടെയെത്തിച്ചിരുന്ന പ്രതികളെയെല്ലാം പോലീസ് മൂന്നാംമുറയ്ക്കു വിധേയമാക്കുന്നത് പതിവായിരുന്നെന്നാണ് പറയപ്പെടുന്നത്.

സ്‌റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിന്റെ ശരീരത്തില്‍ കാന്താരി പ്രയോഗം നടത്തിയും ഈ മുറിയിലാണ്. വേദന കൊണ്ടു കുമാര്‍ മുറിക്കുള്ളില്‍ ഛര്‍ദിച്ചപ്പോള്‍, പൊലീസ് രോഷം തീര്‍ത്തതു തൊഴിയിലൂടെയായിരുന്നു. ഛര്‍ദിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും മര്‍ദനം തുടര്‍ന്നു. കുമാറിന്റെ തുടകളില്‍ പൊലീസുകാര്‍ കയറി നിന്നു ചവിട്ടിയതും ലാത്തി ഉപയോഗിച്ചു പൊതിരെ തല്ലിയതും ഇവിടെ വച്ചായിരുന്നു.

Ads by Google
Thursday 11 Jul 2019 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW