Thursday, July 11, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 05.49 PM

അല്‍ക്വയ്ദ നേതാവിന്റെ ഭീഷണി തള്ളി വിദേശകാര്യ മന്ത്രാലയം; നേരിടാനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ട്

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി.
 Al Qaeda

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള അല്‍ ക്വയ്ദ നേതാവിന്റെ ആഹ്വാനം തള്ളിക്കളഞ്ഞ് വിദേശകാര്യ മന്ത്രാലയം. ഇത്തരം ആഹ്വാനങ്ങള്‍ പതിവാണെന്നും അത് നേരിടാന്‍ ഇന്ത്യയുടെ സുരക്ഷാ സേന സര്‍വ്വ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനുള്ള കഴിവുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ പറഞ്ഞു. ഇത്തരം ഭീഷണികളെ കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രാലയത്തില്‍ നടത്തിയ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ 'മാരകമായ പ്രഹരങ്ങള്‍' നടത്താന്‍ അല്‍ ക്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയാണ് ഇന്നലെ ആഹ്വാനം ചെയ്തത്. ഹിന്ദു ക്രൂരത മൂലം രക്തം വാര്‍ന്ന മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചതിയും മറക്കരുതെന്ന് വീഡിയോയില്‍ സവാഹിരി പറയുന്നു. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും നാശം വരുത്താന്‍ കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകളോട് സവാഹിരി ആഹ്വാനവും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാനും രാജ്യത്തിന്റെ മാനവശേഷിക്കും വിഭവശേഷിക്കും കനത്ത നാശനഷ്ടം വരുത്താനും പറയുന്നു. അതേസമയം സവാഹിരിയുടെ ആഹ്വാനത്തെ കശ്മീര്‍ യുവത തള്ളിക്കളഞ്ഞതിന്റെ ദൃശ്യമാണ് പിറ്റേന്ന് കാണാനായത്. കശ്മീരില്‍ നടന്ന സൈനിക റിക്രൂട്ട്‌മെന്റ് റാലിയില്‍ 6,000 ഓളം യുവാക്കളാണ് പങ്കെടുത്തത്.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി പദ്ധതി പുരോഗമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും റവീഷ് കുമാര്‍ വ്യക്തമാക്കി.

Ads by Google
Thursday 11 Jul 2019 05.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW