Thursday, July 11, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 05.26 PM

റോഡരുകില്‍ നിന്ന് യോഗ പരിശീലിച്ചവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു

പ്രഭാത നടത്തത്തിനു ശേഷം യോഗ പരിശീലിക്കുകയായിരുന്നു അപകടത്തില്‍പെട്ടവര്‍.
accident

ജയ്പൂര്‍: റോഡരുകില്‍ നിന്ന് രാവിലെ യോഗ പരിശീലിച്ചവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു. രജസ്ഥാനിലെ ഭാരത്പുരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുംഹെര്‍-ധന്‍വാഡ സംസ്ഥാന പാതയോരത്ത് യോഗ ചെയ്തുകൊണ്ടിരുന്നവരുടെ നേര്‍ക്കാണ് കാര്‍ പാഞ്ഞുകയറിയത്.

പ്രഭാത നടത്തത്തിനു ശേഷം യോഗ പരിശീലിക്കുകയായിരുന്നു അപകടത്തില്‍പെട്ടവര്‍. നാലു പേര്‍ സംഭവ സ്ഥലത്തും പരുക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. രഘുബര്‍ ബഹെല്‍ (62), നിരോതിലാല്‍ സെയ്‌നി (65), മഖാന്‍ ലാല്‍ കാതിക് (60), ഹരിശങ്കര്‍ തബോലി (65), പ്രേം സിംഗ് ബഗെല്‍ (55), രമേശ്വര്‍ ബഗെല്‍ (45) എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. അപകടത്തില്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW