Thursday, July 11, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 05.25 PM

660 കോടി ഡോളറിന്റെ മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

uploads/news/2019/07/321089/modi.jpg

ന്യുഡല്‍ഹി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആഗോള യുദ്ധക്കപ്പല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 660 കോടി ഡോളര്‍ ചെലവില്‍ മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.

ഡീസല്‍- ഇലക്ട്രിക് ഊര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ കഴിയുമോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പ് എസ്.എ, ജര്‍മ്മനിയുടെ തൈസ്സെന്‍ക്രുപ് മറൈന്‍ സിസ്റ്റംസ് ജിഎംബിഎച്ച്, സ്വീഡീഷ് സാബ് കൊക്കുംസ്, സ്പാനീഷ് നവനിത എസ്എ, റഷ്യയുടെ റോസോബോറോനെക്‌സ്‌പോര്‍ട് ഒ.ജെ.എസ്.സി എന്നിവരോട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രഹസ്യമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചതായും മൂന്നു വര്‍ഷമെങ്കിലും കരാര്‍ നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ വക്താവ് അമാന്‍ ആനന്ദ് തയ്യാറായില്ല.

Ads by Google
Thursday 11 Jul 2019 05.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW